സീക്വലിന്റെ ഹൈപ്പുണ്ടായിട്ട് കാര്യമില്ല, രാജാവിനെ വീഴ്ത്താന്‍ ഇതൊന്നും പോര, എമ്പുരാന്റെ ബുക്കിങ് ആട് 3ക്ക് മറികടക്കാനാകുന്നില്ലെന്ന് ആരാധകര്‍
Malayalam Cinema
സീക്വലിന്റെ ഹൈപ്പുണ്ടായിട്ട് കാര്യമില്ല, രാജാവിനെ വീഴ്ത്താന്‍ ഇതൊന്നും പോര, എമ്പുരാന്റെ ബുക്കിങ് ആട് 3ക്ക് മറികടക്കാനാകുന്നില്ലെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Sunday, 15th March 2026, 8:30 am

സര്‍വ്വം മായക്ക് ശേഷം ഉറങ്ങിക്കിടക്കുന്ന തിയേറ്ററുകളെ ഉണര്‍ത്താന്‍ കഴിവുള്ള ചിത്രമായാണ് പലരും ആട് 3യെ കണക്കാക്കുന്നത്. ഷാജി പാപ്പന്റെയും ടീമിന്റെയും മൂന്നാം വരവിന് വന്‍ ഹൈപ്പാണുള്ളത്. ഇതുവരെ വന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്‍കുന്നവയായിരുന്നു. രണ്ട് കാലഘട്ടത്തിലായാണ് ആട് 3യുടെ കഥ നടക്കുന്നത്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. കേരളത്തില്‍ മാത്രം 300ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്നത്. ഈദ് അവധിയും സമ്മര്‍ വെക്കേഷനും ആട് 3ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. എന്നാല്‍ ചിത്രത്തിന്റെ ബുക്കിങ്ങിന് പ്രതീക്ഷിച്ച സ്വീകാര്യതയല്ല ലഭിക്കുന്നത്.

കഴിഞ്ഞദിവസം വൈകുന്നേരം ബുക്കിങ് ആരംഭിച്ചിട്ടും പലയിടത്തും ചലനമുണ്ടാക്കാന്‍ ആട് 3ക്ക് സാധിക്കുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മലയാളത്തിലെ സര്‍വകാല വിജയങ്ങളിലൊന്നായ എമ്പുരാന്റെ ബുക്കിങ്ങുമായാണ് പലരും ആട് 3യെ താരതമ്യം ചെയ്യുന്നത്. സീക്വല്‍ ഹൈപ്പുണ്ടായിരുന്നിട്ടും എമ്പുരാന്റെ പകുതി ഓളം പോലും ആട് 3ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് മോഹന്‍ലാലിന്റെ ആരാധകര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ റിലീസായ എമ്പുരാന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. പ്രീ സെയില്‍ മുതല്‍ ഫൈനല്‍ കളക്ഷനില്‍ വരെ എമ്പുരാന്‍ റെക്കോഡുകള്‍ സൃഷ്ടിച്ചു. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വമ്പന്‍ സ്വീകാര്യത എമ്പുരാന് ലഭിച്ചു. ബുക്ക്‌മൈഷോ ക്രാഷായതെല്ലാം വലിയ വാര്‍ത്തയായിരുന്നു. എമ്പുരാന് മുമ്പ് കേരളത്തിലെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ വിജയ് നായകനായ ലിയോയുടെ പേരിലായിരുന്നു. ലിയോ നേടിയ 12 കോടി പ്രീ സെയിലിലൂടെ മാത്രം എമ്പുരാന്‍ മറികടക്കുകയും ചെയ്തു.

എമ്പുരാനെപ്പോലെ ഹൈപ്പുണ്ടായിട്ടും വലിയ ചലനമുണ്ടാക്കാന്‍ ആട് 3ക്ക് സാധിക്കാത്തത് സ്റ്റാര്‍ഡത്തിന്റെ കുറവ് കൊണ്ടാണെന്ന് മോഹന്‍ലാല്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നു. എമ്പുരാന് അത്രയും വലിയ സ്വീകാര്യത കിട്ടിയതിന് പിന്നില്‍ L ഫാക്ടറാണെന്നും അത് മറ്റൊരു നടനും ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ റിലീസിന് ശേഷം പോസിറ്റീവ് റിവ്യൂ ആണെങ്കില്‍ 100 കോടിയില്‍ കുറഞ്ഞതൊന്നും ആട് 3 പ്രതീക്ഷിക്കുന്നില്ലെന്നും ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍ വലിയ ബജറ്റിലാണ് ആട് 3 ഒരുക്കിയത്. മുന്‍ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഴോണര്‍ ഷിഫ്റ്റിന് ആട് 3 ശ്രമിക്കുന്നുണ്ട്. പാപ്പനും കൂട്ടരും ബോക്‌സ് ഓഫീസിന് റീത്ത് വെക്കുമോ എന്ന് കണ്ടറിയാം.

Content Highlight: Mohanlal fans claiming that nobody can beat the pre sales of Empuraan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം