ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്കും ഓള്‍ റൗണ്ടര്‍ ശിവം ദുബെയ്ക്കും മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. യുവ താരം വൈഭവ് സൂര്യവംശിക്കായി തിലക് വര്‍മയോ ശിവം ദുബെയോ ആറുമാസത്തിനുള്ളില്‍ ടീമില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ക്യാപ്റ്റന്‍മാരെ ടീമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും മാത്രമല്ല ദുബെ ഓള്‍ റൗണ്ടര്‍ എന്ന നിലയിലല്ല ബാറ്റര്‍ എന്ന നിലയിലാണ് കളിക്കുന്നതെന്നും കൈഫ് പറഞ്ഞു.

തിലക്

‘തിലക് വൈസ് ക്യാപ്റ്റനാണെന്ന് എനിക്കറിയാം. എന്നാല്‍ മുമ്പും വൈസ് ക്യാപ്റ്റന്‍മാരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആ വിഷയത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. ശിവം ദുബെ എല്ലാ മത്സരങ്ങളിലും റണ്‍സ് നേടുന്നില്ല, മാത്രമല്ല താന്‍ മികച്ചൊരു താരമാണെന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടതുമുണ്ട്. ഫീല്‍ഡിങ്ങിലും അദ്ദേഹത്തിന് പോരായ്മകളുണ്ട്.

കൂടാതെ, അദ്ദേഹം ഒരു പൂര്‍ണമായ ‘ബൗളിങ് ഓള്‍റൗണ്ടര്‍’ അല്ല. ഒരു ബാറ്റര്‍ എന്ന നിലയില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. ആറു മാസത്തിനുള്ളില്‍ തിലക് അല്ലെങ്കില്‍ ദുബെ – ഇവരില്‍ ഒരാള്‍ ടീമിന് പുറത്താകും. ഒരാളെ ഒഴിവാക്കേണ്ടി വരും, പകരം സൂര്യവംശി കളിക്കും. ഇക്കാര്യം ഞാന്‍ ഇപ്പോള്‍ തന്നെ പറയുകയാണ്,’ തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഏഷ്യന്‍ ഗെയിംസിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഒരു ടീം ഉണ്ടാക്കുകയാണെങ്കില്‍ പുതുതായി ടീമില്‍ ഇടം നേടിയ യാഷ് താക്കൂറിനെ മാറ്റി നിര്‍ത്തി സൂര്യവംശിക്ക് അവസരം നല്‍കാമെന്നും കൈഫ് ചൂണ്ടിക്കാട്ടി.ശിവം ദുബെ

‘ഏഷ്യന്‍ ഗെയിംസിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഒരു ടീമിനെ രൂപീകരിക്കുകയാണെങ്കില്‍, സൂര്യവംശിക്ക് അതില്‍ ഇടം കണ്ടെത്താനാകും. നിങ്ങള്‍ക്ക് യാഷ് താക്കൂറിനെ ഒഴിവാക്കാം. കാരണം, അദ്ദേഹം തന്റെ കഴിവ് ഇനിയും തെളിയിക്കേണ്ടതുണ്ട്. അര്‍ഹതയുള്ള ഒരു താരത്തിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍, കഴിവ് തെളിയിക്കേണ്ട ഘട്ടത്തിലുള്ള യാഷിനെപ്പോലെയുള്ള ഒരാളെയാണ് നമ്മള്‍ കളിപ്പിക്കുന്നത്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

ഒരു ബൗളര്‍ ആയതുകൊണ്ടാണ് സൂര്യവംശിക്ക് പകരം യഷ് കളിക്കുന്നത്. അവിടെ ഫ്‌ളാറ്റ് ആയതോ ബാറ്റിങ്ങിന് അനുകൂലമായതോ ആയ പിച്ചുകള്‍ ആയിരിക്കില്ല ഉണ്ടാവുക. സ്‌ലോ പിച്ചുകളാണെങ്കില്‍ യഷിനെ ഒഴിവാക്കാവുന്നതാണ്. സുന്ദര്‍, ബിഷ്‌ണോയി, അക്‌സര്‍ എന്നിവര്‍ക്ക് 12 ഓവറുകള്‍ എറിയാനാകും. അര്‍ഷ്ദീപ് നാല് ഓവറുകള്‍ എറിയും. ഒപ്പം ബുംറയുമുണ്ട്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight: Mohammed Kaif Warns Indian Vice Captain Tilak Varma And Allrounder Shivam Dude