ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Crime
പന്ത്രണ്ടുകാരിയ്ക്ക് നേരേ മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂര മര്‍ദ്ദനം; രക്ഷപ്പെടാന്‍ ടെറസ്സില്‍ നിന്നും താഴേക്ക് ചാടി പെണ്‍കുട്ടി; വീഡിയോ
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 5:50pm

ജയ്പൂര്‍: രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നേരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ സ്വന്തം പിതാവിന്റെ ക്രൂരമര്‍ദ്ദനം താങ്ങാനാവാതെ ടെറസ്സില്‍ നിന്നും താഴേക്ക് ചാടുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ജയ്പൂരിനടുത്താണ് പന്ത്രണ്ടുകാരിയ്ക്ക് നേരേ പിതാവിന്റെ ആക്രമണം ഉണ്ടായത്. വീടിന്റെ ടെറസ്സില്‍ നിന്ന് പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്.


ഇതേത്തുടര്‍ന്ന് ടെറസ്സിലേക്കെത്തിയ പിതാവ് കുട്ടിയില്‍ നിന്നും ഫോണ്‍ ബലമായി പിടിച്ചുവാങ്ങി. കൂട്ടിയെ ക്രൂരമായി നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.

അതേസമയം മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടി മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. അയല്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് പെണ്‍കുട്ടിയെ പിതാവ് മര്‍ദ്ദിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.


ALSO READ: കത്വ സംഭവം:പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണം; സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്


എതിര്‍ക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടാവാത്തതിനാല്‍ അയല്‍വാസികള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ടെറസ്സില്‍ നിന്നും ചാടിയ പെണ്‍കുട്ടിയുടെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. ഗുരുതര നിലയില്‍ സച്ച്ഘണ്ട് ആശുപത്രിയില്‍ പ്രവേശിച്ച പെണ്‍കുട്ടിയുടെ നില അപകടകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement