മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം ക്രിസ്മസ് റീലീസായി ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റീലീസ് ചെയ്യുന്നത്.

വളരെ കൗതുകപരമായ പ്രൊമോഷനാണ് മിന്നല്‍ മുരളിക്കായി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്നത്. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രണ്ടര മിനിട്ടുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

സൂപ്പര്‍ഹീറോ ടെസ്റ്റിനെപ്പറ്റി ആലോചിച്ച് ടെന്‍ഷന്‍ അടിക്കുന്ന മിന്നല്‍ മുരളിയും മുരളിക്ക് മോട്ടിവേഷന്‍ കൊടുക്കുന്ന കുട്ടിയുമാണ് വീഡിയോയില്‍ ഉള്ളത്.