പി.സി കാറ്റഗറിയിലേക്ക് കടന്ന് ഷോമി. തങ്ങളുടെ ആദ്യ ലാപ്‌ടോപ്പായ എം.ഐ നോട്ട്ബുക്ക് എയര്‍ പുറത്തിറക്കി. ഫുള്‍ മെറ്റല്‍ബോഡിയാണ് ലാപ്‌ടോപ്പിനുള്ളത്.
12.5 ഇഞ്ച് ഡിസ്‌പ്ലേയും 13.3 ഇഞ്ച് ഡിസ്‌പ്ലേയും ഉള്ള രണ്ട് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 12 ഇഞ്ച് മോഡലിന് 35,300 രൂപയും 13.3 ഇഞ്ച് മോഡലിന് 51,400 രൂപയുമാണ് വില.
13.3 ഇഞ്ച് ഡിസ്‌പ്ലേയില്‍ ഫുള്‍ എച്ച് ഡി റെസല്യൂഷനാണ് 5.59 എംഎം തിക്‌നെസ് ആണ് ഉള്ളത്. മാക്ബുക്ക് എയറിനേക്കാള്‍ 11 ശതമാനം ചെറിയബോഡിയാണ് എം.ഐ നോട്ട്ബുക്ക് എയറിനുള്ളത്. 10 ഹോംലാപ്‌ടോപ്പിന്റെ ഭാരം 1.28 കി.ഗ്രാമാണ് ഭാരം. 309.6×210.9×148.8്എം.എം ആണ് ഡയമെന്‍ഷന്‍.
എം.ഐ നോട്ട്ബുക്ക് എയറില്‍ ആറാംതലമുറ ഇന്റല്‍കോര്‍ ഐ5 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 9.5 മണിക്കൂര്‍ ബാറ്ററി ലൈഫുണ്ട്.
