ലോകകപ്പില്‍ അപരാജിതരായി കുതിക്കുകയാണ് മെക്‌സിക്കോ. ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ചാണ് മെക്‌സിക്കന്‍ പട റൗണ്ട് ഓഫ് 32ല്‍ എത്തി നില്‍ക്കുന്നത്. റൗണ്ട് ഓഫ് 32ല്‍ ഇക്വഡോറുമായാണ് മെക്‌സിക്കോ ഏറ്റുമുട്ടുക. ജൂണ്‍ ഒന്നിന് മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തിനായി കളിത്തിലെത്തുന്നതിന് മുന്നേ ഒരു തകര്‍പ്പന്‍ നേട്ടമാണ് മെക്‌സിക്കോ സ്വന്തം പേരിലാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ഗോളും വഴങ്ങാതെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച ടീമാകാനാണ് മെക്‌സിക്കോയ്ക്ക് സാധിച്ചത്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോടായിരുന്നു മെക്‌സിക്കോയുടെ പോരാട്ടം. മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് മെക്‌സിക്കോ വരവറിയിച്ചത്.
ഗ്രൂപ്പ് എ-യിലെ രണ്ടാം മത്സരത്തില്‍ സൗത്ത് കൊറിയയെ എതിരില്ലാത്ത ഒരു ഗോളിനും മെക്‌സിക്കോ പരാജയപ്പെടുത്തി മുന്നേറി. ജൂണ്‍ 25ന് ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയര്‍ റൗണ്ട് ഓഫ് 32വിലേക്ക് കുതിച്ചത്.
🚨👕 CONFIRMED: The Mexican National Team will wear the GREEN JERSEY for the Round of 32 of the 2026 FIFA World Cup at the Estadio Azteca!🏆
ലോകകപ്പ് ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോളും വഴങ്ങാതെ വിജയിച്ച ടീം
മെക്‌സിക്കോ – 2026*
ഉറുഗ്വേ – 2018
അര്‍ജന്റീന – 1998
ഇറ്റലി – 1990
ബ്രസീല്‍ – 1986
നെതര്‍ലാന്‍ഡ്‌സ് – 1974
അതേസമയം ഇന്ന് ലോകകപ്പില്‍ വമ്പന്‍ മത്സരമാണ് ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്. പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസീലും ജപ്പാനും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30ന് ഹ്യൂസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് സി-യില്‍ ചാമ്പ്യന്മാരായാണ് കാനറിപ്പട അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഹെയ്തിയെയും സ്‌കോട്ലന്‍ഡിനെയും വീഴ്ത്തിയാണ് തിരിച്ചുവരവ് നടത്തിയത്.
വിനീഷ്യസ് ജൂനിയറിന്റെയും മാത്യുസ് കുന്‍ഹയുടെയും മിന്നും ഫോമിലാണ് ബ്രസീല്‍ കുതിക്കുന്നത്. വിനീഷ്യസ് ഇതുവരെ നാല് ഗോളുകളും ഒരു അസിസ്റ്റും നേടി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
Content Highlight: Mexico In Great Record Achievement In FIFA World Cup 2026