മെസി, റൊണാൾഡോ G.O.A.T ഡിബേറ്റിൽ പങ്കെടുക്കാൻ മറ്റൊരു സൂപ്പർ താരം കൂടി രംഗ പ്രവേശനം ചെയ്തിരിക്കുകയാണ്. ഇറ്റലിയിലെ നപ്പോളിയിൽ കളിക്കുന്ന ഭാവി ഫുട്ബോൾ ഇതിഹാസമെന്ന് ആരാധകർ പേര് ചൊല്ലി വിളിക്കുന്ന കവാറസ്ഹൈലിയയാണ് ആ പ്ലെയർ.
മെസിയോ റൊണാൾഡോയോ മികച്ച താരമെന്ന ചോദ്യത്തിനാണ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് കവാറസ്ഹൈലിയ രംഗത്ത് വന്നിരിക്കുന്നത്.
22കാരനായ ജോർജിയൻ യുവതാരം റൊണാൾഡോയെയാണ് മെസിയേക്കാൾ ഇഷ്ടപ്പെടുന്നത്. റൊണാൾഡോയാണ് തന്റെ റോൾ മോഡലെന്നും എന്നാൽ മെസി ടോപ്പാണെന്ന് സമ്മതിക്കുന്നെന്നുമാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.
“ഞാൻ റൊണാൾഡോയെ വളരെയേറെ ഇഷ്ടപ്പെടുന്നു. അദ്ദേഹമാണ് എന്റെ റോൾ മോഡൽ. പക്ഷെ മെസി ടോപ്പ് ലെവലിലുള്ള താരമാണ്,’ കവാറസ്ഹൈലിയ പറഞ്ഞു.
ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ഫുട്ബോൾ സംഘം എന്ന് വിളിക്കപ്പെടുന്ന നപ്പോളിയുടെ മുന്നേറ്റ നിരയിൽ വിക്ടർ ഒഷിമാനൊപ്പം അക്രമണങ്ങൾ അഴിച്ചുവിടുന്നതിലൂടെ ഭാവിയിലെ ഇതിഹാസ താരമാകും എന്ന് വിലയിരുത്തപ്പെടുന്ന പ്ലെയറാണ് കവാറസ്ഹൈലിയ.

ഈ സീസണിൽ ഇതുവരെ 30 മത്സരങ്ങളിൽ നിന്നും 14 ഗോളും 16 അസിസ്റ്റുകളും നേടിയ താരത്തിന്റെ മികവിൽ നപ്പോളി അവരുടെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഇതോടെ താരത്തെ സൈൻ ചെയ്യാനായി റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതേസമയം ഫുട്ബോളിലെ ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന റൊണാൾഡോയും മെസിയും ലോക ഫുട്ബോളിലെ പ്രധാനപ്പെട്ട നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.
Khvicha Kvaratskhelia’s solo goal against Atalanta is the Serie A Goal of the Month for March.
No doubt 🪄
(via @SerieA)pic.twitter.com/8wIMmVfF7g
— B/R Football (@brfootball) March 27, 2023

12 ബാലൻ ഡി ഓർ പുരസ്കാരങ്ങളും ഒമ്പത് ചാമ്പ്യൻസ് ലീഗും ഇരുതാരങ്ങളുടെയും പേരിൽ ചേർത്ത് പറയാൻ സാധിക്കും.
കൂടാതെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിൽ മൊത്തം ഗോളെണ്ണം 800കടത്താനും ഇരുവർക്കും സാധിച്ചിട്ടുണ്ട്.
Content Highlights:Messi is top But Ronaldo is my Idol said Khvicha Kvaratskhelia
