സൗത്ത് ആഫ്രിക്കയുടെ ഓസ്ട്രേലിയന്‍ പര്യടനം തുടരുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം ടെസ്റ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
മൂന്നാം ടെസ്റ്റിലെ ആദ്യ ദിവസം അവസാനിച്ചിരിക്കുകയണ്. ആദ്യ ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് ഓസീസ് സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ഡേവിഡ് വാര്‍ണറിന്റെയും മാര്‍നസ് ലബുഷാന്റെയും വിക്കറ്റുകളാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായിരിക്കുന്നത്.
വാര്‍ണര്‍ പത്ത് റണ്‍സ് നേടി പുറത്തായപ്പോള്‍ ലബുഷാന് 79 റണ്‍സും നേടി. 54 റണ്‍സുമായി ഉസ്മാന് ഖവാജയുമാണ് ഓസീസിനായി ക്രീസില്‍.

മത്സരത്തിനിടെ നടന്ന ഒരു സഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കളിക്കിടെ പെട്ടെന്ന് ലബുഷാന് ഓസീസ് ഡ്രസിങ് റൂം നോക്കി തനിക്കൊരു സിഗരറ്റ് ലൈറ്റര്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കൈകൊണ്ട് ആംഗ്യം കാണിച്ചും സിഗരറ്റ് വലിക്കുന്നത് പോലെ കാണിച്ചുമാണ് താരം തന്റെ ആവശ്യമറിയിച്ചത്. ലബുഷാന് ആവശ്യപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയന്‍ താരങ്ങള്‍ ലൈറ്റര്‍ നല്‍കുകയും ചെയ്തു.
Running repairs for Marnus Labuschagne! 🚬#AUSvSA pic.twitter.com/IdSl0PqicV
— cricket.com.au (@cricketcomau) January 4, 2023
ലബുഷാന്റെ പ്രവര്‍ത്തി കണ്ട് ആരാധകര്‍ ഒന്ന് അമ്പരന്നു. മത്സരത്തിനിടെ ഇവന് പുകവലിക്കാന്‍ പോവുകയാണോ എന്ന അര്‍ത്ഥത്തില്‍ ആരാധകര്‍ പരസ്പരം നോക്കി.
എന്നാല്‍ ലൈറ്റര്‍ ഉപയോഗിച്ച് ഹെല്‍മെറ്റ് ശരിയാക്കുകയായിരുന്നു ലബുഷാന് ചെയ്തത്. സംഭവത്തിന്റെ വീഡയോ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ലബുഷാന്റെയും ഖവാജയുടെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഓസീസ് മികച്ച രീതിയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയ ഓസീസ് മൂന്നാം മത്സരവും വിജയിച്ച് സീരീസ് ക്ലീന്‍ സ്വീപ് ചെയ്യാനാണ് ശ്രമിക്കുന്നത്.
സ്ക്വാഡുകള്‍
ഓസ്ട്രേലിയ:
ഡേവിഡ് വാര്‍ണര്‍, ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷാന്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാറ്റ് റെന്‍ഷോ, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്
ദക്ഷിണാഫ്രിക്ക:
ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), സാരെല്‍ എര്‍വീ, ഹെന്റിച്ച് ക്ലാസന്, തെംബ ബാവുമ, ഖയാ സോണ്ടോ, കൈല്‍ വെറെയ്നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ ജെന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്യ, സൈമണ്‍ ഹാര്‍മര്‍
Content Highlight: Marnus Labuschagne asks for a cigarette lighter in Australia vs South Africa
