ചെന്നൈ: മലയാളത്തിലേയും തമിഴിലേയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സുഹാസിനി മണിരത്‌നം, ശോഭന, രേവതി, കനിഹ, അനു ഹാസന്‍, നിത്യ മേനന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ ഒത്തുചേര്‍ന്ന ‘മാര്‍ഗഴി തിങ്കള്‍’ എന്ന തമിഴ് ഗാനത്തിന്റെ പുനരാവിഷ്‌കരണമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സുഹാസിനി മണിരത്‌നമാണ് ഗാനത്തിന്റെ പുനരാവിഷ്‌കാരം സംവിധാനം ചെയ്യുന്നത്. വ്യാഴാഴ്ചയാണ് സുഹാസിനി സംവിധാനം ചെയ്ത ഈ ആല്‍ബം റിലീസിനെത്തിയത്.

ഉമ അയ്യര്‍, രേവതി, നിത്യ മേനോന്‍, രമ്യ നമ്പീശന്‍, അനു ഹാസന്‍, കനിഹ, ജയശ്രീ, സുഹാസിനി മണി രത്‌നം എന്നിവരാണ് ഗാനം ആലപിക്കുന്നത്.

ഗാനത്തിന്റ നൃത്താവിഷ്‌കാരമാണ് മറ്റൊരു പ്രത്യേകത. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ശോഭനയാണ് നൃത്തച്ചുവടുകളുമായെത്തുന്നത്.

കഴിഞ്ഞ വര്‍ഷം രാജാ രവിവര്‍മ്മയുടെ പെയിന്റിംഗുകളുടെ പുനരാവിഷ്‌കരണം നടത്തി കൈയ്യടി നേടിയ നടി കൂടിയാണ് സുഹാസിനി. രവിവര്‍മ്മ ചിത്രങ്ങളിലെ മോഡലുകളായെത്തിയത് ആരാധകരുടെ പ്രിയതാരങ്ങള്‍ തന്നെയായിരുന്നു.

ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരായിരുന്നു മോഡലുകളായെത്തിയത്. ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാമാണ് രാജാരവിവര്‍മ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Margazhi Musical Album By Suhasini Maniratnam