മരടിലെ ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം കൈയ്യൊഴിഞ്ഞ് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍. നിര്‍മ്മാതാക്കളായ ആല്‍ഫ വെഞ്ച്വേഴ്‌സ് ആണ് ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്ന് വ്യക്തമാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നഗരസഭ നല്‍കിയ നോട്ടീസിലാണ് ആല്‍ഫ വെഞ്ച്വേഴ്‌സ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത് ഉടമകളുടെ പേരിലാണെന്ന് നോട്ടീസില്‍ നിര്‍മ്മാതാക്കള്‍ പറയുന്നു.
ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമായി രണ്ട് നോട്ടീസാണ് നല്‍കിയിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം നിയമപരമായി എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ഫ്‌ളാറ്റ് വാങ്ങിയതെന്ന് താമസക്കാര്‍ പറയുന്നു. അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റി് അനുമതി നല്‍കിയ മുനിസിപ്പാലിറ്റിക്കും വിഷയത്തില്‍ പങ്കുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു.