ഗോവയില്‍ മനോഹര്‍ പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരും: അമിത് ഷാ
national news
ഗോവയില്‍ മനോഹര്‍ പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരും: അമിത് ഷാ
ന്യൂസ് ഡെസ്‌ക്
Sunday, 23rd September 2018, 6:08 pm

ന്യൂദല്‍ഹി: ഗോവയില്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ഗോവ മന്ത്രിസഭയില്‍ മാറ്റം വരുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ്. ഗോവയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 15 മുതല്‍ പരീക്കര്‍ ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എട്ട് മാസം മുമ്പ് മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതുമുതല്‍ മൂന്ന് പേരടങ്ങിയ അഡൈ്വസറി കമ്മിറ്റിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത്. പരീക്കറിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടിരുന്നു. 40 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ്.