നടന്‍ സണ്ണിവെയ്‌നിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍. സണ്ണിവെയ്‌നുമായുള്ള സൗഹൃദം വെളിപ്പെടുത്തുന്ന കുറിപ്പോടെയാണ് മഞ്ജു വാര്യര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

നിങ്ങള്‍ക്ക് ഒരുപാട് കാലം അറിയുന്ന ആളായിരിക്കണമെന്നില്ല പകരം ആരാണ് നിങ്ങളുടെ ജീവിതത്തിലേക്ക് നടന്നുകേറിവന്ന് ഞാന്‍ നിങ്ങള്‍ക്കായി ഇവിടെയുണ്ട് എന്നുപറയുന്നത്, അതായിരിക്കും സൗഹൃദമെന്നാണ് മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്.

സണ്ണിവെയ്‌നിനൊപ്പമുള്ള ചിത്രവും മഞ്ജു വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവിന്റെ പോസ്റ്റിന് താഴെ സണ്ണി വെയ്ന്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പോസ്റ്റിന് താഴെ നടി ഗീതു മോഹന്‍ദാസും ഇമോജിയിലൂടെ സ്‌നേഹം പങ്കുവെച്ചു. നടി അഹാന കൃഷ്ണയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സണ്ണി വെയ്‌നിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

 


Content Highlight: Manju Warrier birthday wishes to Sunny Wayne