തിരുവനന്തപുരം: മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലന്ന നിലപാടിലുറച്ച് പ്രതിപക്ഷം. വെള്ളിയാഴ്ച്ച ഒരു തരത്തിലും മാണിയെ നിയമ സഭയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് മാണി നിയമസഭയില്‍ തന്നെ തങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാണിയെ സഭക്കുള്ളില്‍ തന്നെ തടയുമെന്നാണാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാട്.
സഭയിലേക്കുള്ള അഞ്ജു കവാടങ്ങളും പ്രതിപക്ഷം തടയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഉപരോധം നടക്കുക. അതേസമയം മാണിയെ ഒരു തരത്തിലും സഭയ്ക്കകത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന സമരാനുകൂലികളുടെ വെല്ലുവിളിയേറ്റെടുത്തുകൊണ്ട് നാളെ തന്റെ ഔദ്യോഗിക വസതിയില്‍ നിന്നു തന്നെ സഭയിലെത്തുമെന്നാണ് മാണിയുടെ പ്രഖ്യാപനം.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരോധ പ്രഖ്യാപനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് തലസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്. അഞ്ച് എസ്.പിമാര്‍ 19 ഡി.വൈ.എസ്.പി, 29 സി.ഐ, 127 എസ്.ഐ, 2500 പൊലീസുകാര്‍ എന്നിവരെയാണ് നാളെ സുരക്ഷയ്ക്കായി നിയോഗിക്കുക.
