എന്റെ കൈയൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു; വിജയ്‌ക്കൊപ്പമുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് മമിത ബൈജു
Malayalam Cinema
എന്റെ കൈയൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു; വിജയ്‌ക്കൊപ്പമുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് മമിത ബൈജു
അജ്മല്‍ കെ
Monday, 17th August 2026, 12:35 pm

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയായ നടിയാണ് മമിത ബൈജു. സൂപ്പർ ശരണ്യ, പ്രേമലു, പ്രണയ വിലാസം, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മമിത തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. സൂര്യ നായകനായ വിശ്വനാഥ് & സൺസ് എന്ന പുതിയ ചിത്രത്തിലൂടെ തമിഴിൽ വീണ്ടും ശ്രദ്ധ നേടുകയാണ് താരം.

എന്നാൽ ഇപ്പോൾ വിജയ്‌ക്കൊപ്പമുള്ള ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെക്കുകയാണ് നടി മമിത ബൈജു. വിജയ് സാറിനെ ആദ്യമായി കണ്ടപ്പോൾ ടെൻഷൻ കാരണം കൈ വിറച്ചിരുന്നുവെന്നും, എന്നാൽ അദ്ദേഹം വളരെ സ്വീറ്റായി പെരുമാറി തന്നെ കംഫർട്ടാക്കിയെന്നും മമിത പറഞ്ഞു. തന്റെ പുതിയ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന് യൂട്യൂബ് ചാനലിന് നൽകിയുടെ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

മമിത ബൈജു.Photo: Screengrab/ Youtube.com

എല്ലാ സിനിമാ സെറ്റിലും പഠിക്കാനായി ഒരുപാട് കാര്യങ്ങളുണ്ടാകും. എന്തെങ്കിലും പുതിയതായി പഠിക്കാനും അറിയാനുമുള്ള അവസരങ്ങൾ ഓരോ സെറ്റിലും ലഭിക്കും. നമ്മൾ ഒരു കാര്യത്തെക്കുറിച്ച് ഇങ്ങനെയാണ് എന്ന് വിചാരിച്ചുവെച്ചിട്ടുണ്ടാകാം. എന്നാൽ മറ്റൊരു സെറ്റിൽ എത്തുമ്പോൾ ആ ധാരണകളെല്ലാം മാറ്റിവെച്ച് തികച്ചും പുതിയ കാര്യങ്ങളായിരിക്കും അവിടെ കാണാനും പഠിക്കാനും കഴിയുക. ഭാഷയോ സ്ഥലമോ ഒന്നും പ്രശ്നമല്ല. ഏത് സെറ്റിൽ പോയാലും പുതിയതായി എന്തെങ്കിലും പഠിക്കാനും പുതിയ അനുഭവങ്ങൾ സ്വന്തമാക്കാനും സാധിക്കും,’മമിത പറഞ്ഞു.

ജനനായകൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിജയിയെ ആദ്യമായി കണ്ടതിനെ കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള ഓർമകളും താരം പങ്കുവെച്ചു.

‘വിജയ് സാറിന്റെ സെറ്റിൽ എത്തിയപ്പോഴും എനിക്ക് അത്തരമൊരു പുതിയ അനുഭവമായിരുന്നു. ഇത്രയും വലിയൊരു താരത്തിനൊപ്പം ആദ്യമായാണ് സിനിമ ചെയ്യുന്നത്. സിനിമയുടെ പൂജാ ചടങ്ങിനിടെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹം ആദ്യം ‘ഹായ്’ എന്ന് പറഞ്ഞ് എനിക്ക് കൈ തന്നു. അത്രയും വലിയ താരമായതുകൊണ്ട് തന്നെ അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കൈയൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആകെ ടെൻഷനിലായിരുന്നു,’ താരം കൂട്ടിച്ചേർത്തു.

‘എന്നാൽ അദ്ദേഹം വളരെ കംഫർട്ടബിളായി എന്നോട് സംസാരിച്ചു. ‘ചിൽ’ എന്നൊക്കെ പറഞ്ഞ് എന്നെ കംഫർട്ടാക്കുകയും പിന്നീട് ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായതിന് ശേഷവും കണ്ടിട്ടുണ്ട്. അപ്പോഴും പഴയതുപോലെ തന്നെ വളരെ സ്വീറ്റായാണ് അദ്ദേഹം പെരുമാറിയത് ഒക്കെ,’ മമിത വ്യക്തമാക്കി.

മമിത ബൈജു.വിജയ്. Photo: Mamitha baiju/ Facebook.com

പ്രേമലു സമ്മാനിച്ച വലിയ ജനപ്രീതിയ്ക്ക് ശേഷം മമിത ബൈജുവിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവെന്ന പ്രതേകതയും ബെത്‌ലഹേം കുടുംബ യൂണിറ്റിനുണ്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകാനായെത്തുന്നത്. ചിത്രം ആഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തും.

Content Highlight: Mamitha Baiju opens up about her experience of working with Vijay

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.