മോഹൻലാലിനെയോ മമ്മൂട്ടിയെയോ മനസിൽ കണ്ടല്ല സിനിമ പ്ലാൻ ചെയ്തത്: മഹേഷ് നാരായണൻ
Malayalam Cinema
മോഹൻലാലിനെയോ മമ്മൂട്ടിയെയോ മനസിൽ കണ്ടല്ല സിനിമ പ്ലാൻ ചെയ്തത്: മഹേഷ് നാരായണൻ
നന്ദന എം.സി
Monday, 6th April 2026, 8:10 pm

മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്.

വേണ്ടത്ര പ്രചാരണം നടന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും, ഒരൊറ്റ ട്രെയ്‌ലർ കൊണ്ട് തന്നെ ആ അഭിപ്രായങ്ങളെ മാറ്റിമറിക്കാൻ ചിത്രത്തിന് കഴിഞ്ഞു.

മലയാളികളുടെ സ്വന്തം ‘ബിഗ് എംസ്’ ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തന്നെ ‘പേട്രിയറ്റ്’ വലിയ ശ്രദ്ധ നേടിയിരുന്നു.

പേട്രിയറ്റ്, Photo: Mammootty/ Facebook

ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ മഹേഷ് നാരായണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെയോ മോഹൻലാലിനെയോ മുൻകൂട്ടി മനസിൽ കണ്ടല്ല താൻ ഈ സിനിമയുടെ കഥ ആലോചിച്ചതെന്ന് പറയുകയാണ് അദ്ദേഹം.

കഥയാണ് ആദ്യം രൂപപ്പെട്ടതെന്നും പിന്നീട് അതിന് അനുയോജ്യമായ അഭിനേതാക്കളെ കണ്ടെത്തിയതാണെന്നും മഹേഷ് നാരായണൻ പറഞ്ഞു.
സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

‘പരീക്ഷണങ്ങൾ നടത്താൻ സുഹൃത്തുക്കൾ നമ്മളെ പ്രോത്സാഹിപ്പിക്കും. സീ യൂ സൂൺ ചെയ്യാൻ ഫഹദ്, അറിയിപ്പിന്റെ സമയത്ത് ചാക്കോച്ചൻ നിങ്ങൾ ഇങ്ങനെയൊരു കഥ ആലോചിക്ക് എന്നൊക്കെ പറഞ്ഞ് പിന്നിൽ നിന്ന് പ്രോത്സാഹിപ്പിക്കാൻ സുഹൃ ത്തുക്കളുള്ളത് ഒരുപാട് ഗുണം ചെയ്യാറുണ്ട്. പേട്രിയറ്റിൻ്റെ പിന്നിലും അത്തരമൊരു പ്രോത്സാഹനമുണ്ട്.

പേട്രിയറ്റ്, Photo: Mammootty/ Facebook

ഫഹദാണ് ഈ സിനിമ ചെയ്യാൻ പ്രചോദനം. മോഹൻലാലിനെയോ മമ്മൂട്ടിയെയോ മനസ്സിൽ കണ്ടല്ല സിനിമ പ്ലാൻ ചെയ്തത്. എന്നാൽ കഥയറിഞ്ഞപ്പോൾ ഫഹദാണ് മമ്മൂക്കയോടൊക്കെ പറയാൻ നിർദ്ദേശിച്ചത്. ഓരോ സിനിമയിൽ വർക്ക് ചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.

നമ്മുടെ ഒരു ചിത്രം ചെയ്‌ത നിർമാതാവ് അടുത്ത ചിത്രത്തിനും നമുക്കൊപ്പം നിൽക്കാൻ തയ്യാറാവുന്നത് വലിയ കാര്യമാണല്ലോ,’ മഹേഷ് നാരായണൻ പറഞ്ഞു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശക്തമായ താരനിരയോടെയാണ് ചിത്രം ഒരുങ്ങുന്നത്.

ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആൻ്റോ ജോസഫും കെ. ജി. അനിൽകുമാർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlight: Mahesh narayanan talk about the movie patriot

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.