18 വയസു കഴിയുമ്പോഴേക്കും വീട്ടിൽ നിന്ന് വിട്ടോളാൻ ഡാഡി പറഞ്ഞിട്ടുണ്ടായിരുന്നു: മഡോണ സെബാസ്റ്റ്യൻ
Malayalam Cinema
18 വയസു കഴിയുമ്പോഴേക്കും വീട്ടിൽ നിന്ന് വിട്ടോളാൻ ഡാഡി പറഞ്ഞിട്ടുണ്ടായിരുന്നു: മഡോണ സെബാസ്റ്റ്യൻ
നന്ദന. ടി
Sunday, 2nd August 2026, 10:31 pm

പ്രേമം എന്ന ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. കിംഗ് ലയർ, ഇബിലീസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, പദ്മിനി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷാ സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം, തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ്. ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരികയായിരുന്നു മഡോണ.

തന്റെ ചെറുപ്പകാലം മുതലേ വിജയങ്ങൾ ആഘോഷിക്കപ്പെടാത്തതുകൊണ്ട് അതൊന്നും ആസ്വദിക്കാൻ തനിക്ക് അറിയില്ലെന്നും, എന്നാൽ തന്റെ നേട്ടങ്ങളിൽ എന്നും സന്തോഷിക്കുന്ന ഒരാൾ അമ്മയാണെന്നും പറയുകയാണ് മഡോണ.

മഡോണ സെബാസ്റ്റ്യൻ. Photo. Instagram

‘ഞാൻ ഭയങ്കര നോൺചലാന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. കാരണം എന്റെ ചെറുപ്പകാലത്ത് എന്റെ വിജയങ്ങളൊന്നും അത്രകണ്ട് ആഘോഷിക്കാറില്ലായിരുന്നു. അതു കൊണ്ടുതന്നെ ജീവിതത്തിൽ എന്തെങ്കിലും വിജയം കൈവരിച്ചാൽ അടുത്തത് എന്താണ് എന്നതായിരിക്കും എന്റെ ചിന്ത. ഞാൻ ഒരിക്കലും റിലാക്സ്ഡ് ആയി ഇരിക്കാറില്ല.

പക്ഷെ എന്റെ അമ്മ അങ്ങനെയല്ല, ഞാൻ എന്തെങ്കിലും കാര്യങ്ങൾ കൈവരിക്കുമ്പോൾ അമ്മ കരയുന്നത് കാണാം. എന്നാൽ എന്റെ ആ ഒരു ഇമോഷൻ കട്ടായി പോയി, എനിക്കത് ആസ്വദിക്കാനോ എക്സൈറ്റ്മെന്റ് കാണിക്കാനോ അറിയില്ല. ഒരുപക്ഷെ അമ്മ അങ്ങനെ പ്രതികരിക്കാൻ കാരണം എന്റെ എല്ലാ അധ്വാനവും കാണുന്ന ഒരു വ്യക്തി ആയതുകൊണ്ടായിരിക്കും.

അതുകൊണ്ടുതന്നെ അമ്മ ചില സ്ഥലങ്ങളിൽ എന്നെ അറിയാതെ തന്നെ പുകഴ്ത്തി പറഞ്ഞുപോകും. അപ്പോൾ ഞാൻ അമ്മയോട് പറയാറുണ്ട് ഇതൊന്നും എല്ലാവരോടും പറയേണ്ട ആവശ്യമില്ല,’ എന്ന് മഡോണ പറഞ്ഞു.

തനിക്ക് ജീവിതത്തിൽ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു തരുന്നത് ഇഷ്ടമുള്ള ആളാണെന്നും, ഇന്ന് മറ്റുള്ളവരോട് സഹായം ചോദിക്കാൻ മടിയില്ലെന്ന് പറയുകയാണ് മഡോണ.

‘ജീവിതത്തിൽ പാമ്പറിങ് ഇഷ്ടമുള്ള ആളാണ് ഞാൻ. അതായത്, ചോദിക്കാതെ തന്നെ കാര്യങ്ങൾ ചെയ്തു തരുക എന്നതൊക്കെ. പണ്ട് ഡാഡി പറഞ്ഞിട്ടുണ്ടായിരുന്നു, ഒരു 18 വയസ്സ് കഴിയുമ്പോഴേക്കും വീട്ടിൽ നിന്ന് വിട്ടോണം എന്ന്. അങ്ങനെ ഒരു 22 വയസ്സൊക്കെ ആയപ്പോഴേക്കും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അങ്ങനെ സംഭവിക്കുകയും ചെയ്തു. അന്ന് ഞാൻ മാറി ആയിരുന്നു താമസിച്ചിരുന്നത്.

‘ജോലിയൊക്കെ വളരെ ഹെക്റ്റിക്കാവുന്ന, ഉറക്കമില്ലാതെ യാത്രകൾ ചെയ്യേണ്ടിവരുന്ന സമയത്ത്, തിരക്കുകൾക്കിടയിൽ ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അമ്മ ബാഗ് അൺപാക്ക് ചെയ്തു തരും. അപ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ, പിന്നെ രാവിലെ ചായ ഉണ്ടാക്കി തരും. അപ്പോഴൊക്കെയാണ് ജീവിതത്തിൽ മറ്റുള്ളവരോട് സഹായങ്ങൾ ചോദിക്കാം എന്ന് എനിക്ക് മനസ്സിലായത്,’ നടി പറഞ്ഞു.

ഇപ്പോൾ ജീവിതത്തിൽ സ്നേഹിക്കപ്പെടുന്നത് അനുഭവപ്പെടാറുണ്ടെന്നും മറ്റുള്ളവരോട് സ്നേഹം പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും മഡോണ കൂട്ടിച്ചേർത്തു.

സഹായങ്ങൾ ചോദിക്കുമ്പോൾ നമ്മൾ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് അറിയാനും പറ്റും. അതുകൊണ്ട് ഇപ്പോൾ ഞാൻ സഹായങ്ങൾ ചോദിക്കാറുണ്ട്. കൂടാതെ ഒരുപാട് സ്നേഹമുള്ള ആളാണ് ഞാൻ. സൗഹൃദമായാലും റിലേഷൻഷിപ്പ് ആയാലും ആഴത്തിൽ സ്നേഹിക്കാൻ അറിയുന്ന ഒരു വ്യക്തിയാണ്,’ മഡോണ സെബാസ്റ്റ്യൻ പറഞ്ഞു.

madona sebastian talks about her romantic characters

മഡോണ സെബാസ്റ്റ്യൻ. Photo. Facebook

Content Highlight: Madonna Sebastian opens up about growing up independently, learning to ask for help, and embracing love

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം