ഫുട്ബോളിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി കുതിക്കുകയാണ് ക്രോയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച്. യുവേഫ നേഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ തന്നെ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഗോൾ നേടിയാണ് 41ാം വയസിലും മോഡ്രിച്ച് അമ്പരപ്പിച്ചത്. മത്സരത്തിലെ രണ്ടാം പകുതിയിൽ 47ാം മിനിട്ടിലാണ് ലൂക്കയുടെ ഗോൾ പിറന്നത്.
ഈ ഒറ്റ ഗോളോടെ ഒരുപിടി ചരിത്രനേട്ടങ്ങളാണ് മോഡ്രിച്ചിനെ തേടിയെത്തിയത്. യുവേഫ നേഷൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് എ.സി മിലാൻ മിഡ്ഫീൽഡർ മാറിയത്. 41ാം വയസിലാണ് മോഡ്രിച്ചിന്റെ നേട്ടം.

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നാണ് മോഡ്രിച്ച് പ്രായമേറിയ ഗോൾ വേട്ടക്കാരനായത്. കഴിഞ്ഞ യുവേഫ നേഷൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ സ്പെയ്നിനെതിരെയുള്ള റൊണാൾഡോയുടെ ഗോൾ നേട്ടമാണ് ക്രോയേഷ്യൻ ഇതിഹാസം മറികടന്നത്. 40 വയസും 123 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു പോർച്ചുഗീസ് ഇതിഹാസത്തിന്റെ ചരിത്ര നേട്ടം.
ഇതിന് പുറമെ ക്രോയേഷ്യക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ലൂക്ക മാറി. രാജ്യത്തിന് വേണ്ടി ഇതുവരെ 30 ഗോളുകളാണ് മോഡ്രിച്ച് അടിച്ചുകൂട്ടിയത്. വരും മത്സരങ്ങളിലും താരത്തിന്റെ ബൂട്ടുകളിൽ നിന്നും അത്ഭുതങ്ങൾ പിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം മത്സരത്തിൽ മോഡ്രിച്ചിന്റെ ഗോളിൽ ലീഡ് നേടിയ ക്രോയേഷ്യക്കെതിരെ ആദം കരാബൈക്ക് 54ാം മിനിട്ടിൽ സമനില ഗോൾ നേടി. ചെക്കിന്റെ ഗോൾ പിറന്നതോടെ മത്സരം സമനിലയിലായി. എന്നാൽ മാർക്കോ പസാലിക്കിലൂടെ 77ാം മിനിട്ടിൽ ക്രോയേഷ്യ വിജയ ഗോൾ നേടുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് സി-യിൽ രണ്ടാം സ്ഥാനത്തെത്താനും ക്രോയേഷ്യക്ക് സാധിച്ചു. സെപ്റ്റംബർ 30നാണ് ക്രോയേഷ്യ അടുത്ത മത്സരത്തിനിറങ്ങുന്നത്. ലോക ചാമ്പ്യന്മാരായ സ്‌പെയ്‌നാണ് ക്രോയേഷ്യയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ തകർത്താണ് സ്പാനിഷ് പടയെത്തുന്നത്.
Content Highlight: Luka Modric break Cristiano Ronaldo record in UEFA nations league
