സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലൗ ജിഹാദിന്റെ ടീസര്‍ പുറത്ത്. ഗായത്രി അരുണും സുരാജുമാണ് ടീസറിലെത്തിയിരിക്കുന്നത്. ടീസറിലെ സുരാജിന്റെ റൊമാന്റിക്ക് പെര്‍ഫോമന്‍സാണ് ടീസറിന്റെ ഹൈലൈറ്റ്.

ദുബായില്‍ താമസിക്കുന്ന ഹിന്ദു – മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന ഒരു പ്രണയവും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളമാണ് ലൗ ജിഹാദില്‍ അവതരിപ്പിക്കുന്നത്.

നേരത്തെ ലെനയും സിദ്ദിക്കുമെത്തിയ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും ദുബായിലാണ് ചിത്രീകരിച്ചത്.

സിദ്ദിഖ്, ലെന, മീര നന്ദന്‍, നവാഗതരായ അമൃത, ജോസ് കുട്ടി, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അലിഗ്രാറ്റോ സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഷീജ ബാഷ് ആണ്. ബാഷ് മുഹമ്മദ് ശ്രീകുമാര്‍ അറക്കല്‍ എന്നിവരാണ് തിരക്കഥയൊരുക്കിയത്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.

Content Highlight: love jihad trailer out