നീണ്ട 21 വർഷത്തെ അർജന്റൈൻ ജേഴ്സിയിലുള്ള അവിസ്മരണീയമായ ഐതിഹാസിക യാത്രയ്ക്ക് വിരാമമിട്ടിരിക്കുകയാണ് ഇതിഹാസതാരം ലയണൽ മെസി.
വിടവാങ്ങൽ മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്താണ് മെസി പടിയിറങ്ങിയത്. ആഫ്രിക്കൻ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. അർജന്റീന നേടിയ മൂന്ന് ഗോളുകളിലും മെസിയുടെ കാൽപാദങ്ങൾ പതിഞ്ഞു.
മത്സരത്തിൽ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയാണ് മെസി തന്റെ ഫെയർവെൽ മത്സരം ഗംഭീരമാക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 48ാം മിനിട്ടിൽ നിക്കോളാസ് ഒട്ടമെന്റിയായിരുന്നു അർജന്റീനക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.
61ാം മിനിട്ടിൽ നിക്കോ പാസിലൂടെ അർജന്റീന രണ്ടാം ഗോളും സ്വന്തമാക്കി.
മത്സരത്തിന്റെ 71ാം അർജന്റീനക്ക് വേണ്ടി അവസാനമായി മെസി വലകുലുക്കി. അർജന്റീനക്ക് വേണ്ടി 126 ഗോളുകളും 67 അസിസ്റ്റുകളും നേടിയാണ് മെസി മടങ്ങുന്നത്.

ഫുട്ബോളിൽ ഐതിഹാസികമായ ഒരു കരിയർ കെട്ടിപ്പടുത്തുയർത്തിയ മെസി ലോക ഫുട്ബോൾ തന്നെ മികച്ച താരങ്ങൾക്കെതിരെ പന്തുതട്ടിയിട്ടുണ്ട്. താൻ കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് മെസി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. സ്പാനിഷ് താരം പാബ്ലോ മാഫിയോയാണ് മെസി കളിക്കളത്തിൽ നേരിട്ട ഏറ്റവും വലിയ എതിരാളിയെന്ന് വിശേഷിപ്പിച്ചിരുന്നത്.
2020ൽ ഫോർ ഫോർ ടുവിന് നൽകിയ അഭിമുഖത്തിൽ മെസി തന്റെ കടുത്ത എതിരാളിയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നത്. ഫുട്ബോൾ ലോകം കീഴടക്കിയ മിശിഹയുടെ എതിരാളിയുടെ പേരും മെസിക്കൊപ്പം വിരമിക്കൽ സമയത്തും വീണ്ടും ചർച്ചയാവുകയാണ്.
‘കളിക്കളത്തിൽ എപ്പോഴും ബുദ്ധിമുട്ടുള്ള മത്സരങ്ങൾ ഉണ്ടാവുമെന്ന് എനിക്കറിയാം. കളിക്കളത്തിൽ എപ്പോഴും താരങ്ങളുടെ ചുറ്റും ആരെങ്കിലും ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിൽ ഒരാൾ എനിക്ക് പല സമയത്തും കളിക്കളത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ ചില സമയത്ത് എനിക്ക് ഇങ്ങനെ തോന്നിയിട്ടുണ്ട്. പാബ്ലോ മാഫിയോ ആയിരുന്നു ഞാൻ നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി, ‘ മെസി പറഞ്ഞു.

2015 മുതൽ 2019 വരെ സ്പാനിഷ് ക്ലബ്ബ് ജിറോണയുടെ താരമായിരുന്ന പാബ്ലോ ബാഴ്സലോണിക്കെതിരെയുള്ള മത്സരങ്ങളിൽ മെസിക്കെതിരെ പലതവണ നേർക്കുനേർ എത്തിയിട്ടുണ്ട്.
അതേസമയം 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അർജന്റൈൻ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാൽ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു.
ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും മെസി ക്ലബ്ബ് ഫുട്‌ബോളിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നത് തുടരും.
Content Highlight: Lionel Messi talks about the toughest opponent in his carrier
