കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ജന്റൈന്‍ താരങ്ങളായ മാക്‌സി റോഡ്രിഗസിന്റെയും യുവാന്‍ റോമന്‍ റിക്വല്‍മിയുടെയും വിടവാങ്ങല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ലയണല്‍ മെസി, കാര്‍ലോസ് ടെവസ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഇതിന്റെ ഭാഗമായത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഈ രണ്ട് മത്സരത്തെക്കുറിച്ചും പ്രതികരണമറിയിക്കുകയാണിപ്പോള്‍ മെസി. തന്നെ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും എനിക്ക് വളരെ നല്ല സമയം ഉണ്ടായിരുന്നുവെന്നും മെസി പറഞ്ഞു.
