കോട്ടയം: അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.

പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണിയെ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് മാത്യുവാണ് ലൈലമണിയെ കാറില്‍ ഉപേക്ഷിച്ചത്.

കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുത്തേക്ക് പോകും വഴിയാണ് ഇവരെ വഴിയില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് വാര്‍ത്തകളിലൂടെ മകന്‍ മഞ്ജിത്ത് വിവരം അറിയുകയും ലൈലാമണിയെ ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.

ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് മാത്യുവിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലൈലാമണിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video