തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

ഗവര്‍ണര്‍ രാഷ്ട്രീയ വക്താവിനെ പോലെയാണ് പെരുമാറുന്നതെന്നും ജനാധിപത്യ ഇടത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണറുടെ ഇടപെടലിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അദ്ദേഹം നിരന്തരം പത്രസമ്മേളനം വിളിക്കുന്നു. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ രംഗത്തെത്തുന്നു.

ജനങ്ങളുടെ വിഷയം വരുമ്പോള്‍ സര്‍ക്കാരിന് കോടതിയില്‍ പോവാം, അതിന് ഗവര്‍ണറുടെ സമ്മതം ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സര്‍ക്കാര്‍ തന്നെ ഈ വിഷയം എത്രയും പെട്ടെന്ന് തീര്‍ക്കണം രാഷ്ട്രത്തിന്റെ അധിപര്‍ ജനങ്ങളാണ്. പൗരത്വവിഷയത്തില്‍ പഞ്ചാബ് ഗവണ്‍മെന്റടക്കം കോടതിയില്‍ പോവുകയാണ്, അത് പാടില്ലെന്ന് അവിടത്തെ ഗവര്‍ണര്‍ക്ക് പറയാനാവില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാരാണ് തീരുമാനമെടുക്കണ്ടത്, ഗവര്‍ണറല്ല. സര്‍ക്കാരും ജനങ്ങളുമാണ് അധിപരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രശ്‌നാധിഷ്ഠിത വിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ വേണ്ടിയാണ് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും കണ്ണൂരില്‍ ഒരുമിച്ച് സമരം സംഘടിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.