വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ ലൈംഗികാക്രമണത്തിന് ഇരയാക്കി
kERALA NEWS
വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ ലൈംഗികാക്രമണത്തിന് ഇരയാക്കി
ന്യൂസ് ഡെസ്‌ക്
Saturday, 7th December 2019, 12:02 am

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി എട്ടാം ക്ലാസുകാരിയെ ലൈംഗികാക്രമണത്തിന് ഇരയാക്കിയതായി പരാതി.

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികാക്രമണത്തിന് ഇരയാക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം ഉണ്ടായത്.

കുട്ടി സ്‌കൂള്‍ വിട്ടു വന്ന സമയം ഇയാള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വെള്ളം എടുക്കാന്‍ കുട്ടി അകത്തേക്ക് പോയ സമയത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇയാള്‍ കുട്ടിയെ ലൈംഗികാക്രമണത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് നല്‍കിയ ഫോട്ടോകള്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മുന്‍പും ഇയാളെ കണ്ടിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി. പരമാവധി വേഗത്തില്‍ പ്രതിയെ പിടികൂടാന്‍ ആണ് ശ്രമിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ