ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ ആദ്യ ദിനത്തിലെ മൂന്നാം സെഷനില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ 76 മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് 32 റണ്‍സ് നേടിയ റിഷബ് പന്തും 86 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്.
11 ഫോര്‍ ഉള്‍പ്പെടെയാണ് ഓപ്പണറും ക്ലാസിക് ബാറ്ററുമായ രാഹുല്‍ സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറില്‍ തന്റെ 12ാം സെഞ്ച്വറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കൃത്യം 100 റണ്‍സില്‍ പുറത്താകുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് താരം നേടിയത്. മുന്‍ ഓസീസ് താരം ഗ്രെയിം വുഡ്ഡിനൊപ്പമാണ് രാഹുല്‍ ഇടം നേടിയത്. നിലവില്‍ ഈ ലിസ്റ്റില്‍ മുന്‍ ഇംഗ്ലണ്ട് താരം ലിയൊണാര്‍ഡ് ഹട്ടണാണ് മുന്നില്‍.