ഐ.പി.എല്ലില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറെ ആവേശത്തിലാണ്. പുതിയ ക്യാപ്റ്റന് കീഴില്‍ പുതിയ ചരിത്രം കുറിക്കാനാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഒരുങ്ങുന്നത്.

ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിംഗ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ബെംഗളൂരുവിനോട് തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചാണ് കെ.കെ.ആര്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്.

ടീമിന്റെ ക്യാപ്റ്റനും ഇന്ത്യന്‍ ടീമിലെ വിശ്വസ്ത യുവതാരവുമായ ശ്രേയസ് അയ്യര്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

പുള്‍ അപ് ബാറില്‍ എയര്‍ വാക്ക് പുള്‍ അപ് നടത്തുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.