സതാംപ്ടണില്‍ നടന്ന മെന്‍സ് ഹണ്ട്രഡില്‍ ട്രെന്റ് റോക്കറ്റ്സും സതേണ്‍ ബ്രേവും തമ്മിലുള്ള മത്സരത്തില്‍ വമ്പന്‍ പ്രകടനം കാഴ്ചവെച്ച് വിന്ഡീന് കരുത്തന് കിറോണ്‍ പൊള്ളാര്ഡട്. ബാറ്റിങ്ങില്‍ സതാംപ്ടണിന്റെ റാഷിദ് ഖാനെ തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ പറത്തിയാണ് കീറോണ്‍ പൊള്ളാര്‍ഡ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
ആദം ലിത്തും ടോം ബാന്റണും തമ്മിലുള്ള മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ ട്രെന്റ് റോക്കറ്റ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ജെയിംസ് വിന്‍സും ഡേവിസും ചേര്‍ന്ന് സതേണ്‍ ബ്രേവ് ശക്തമായി തുടക്കം കുറിച്ചിരുന്നു. 5 ഓവറില്‍ 39 റണ്‍സ് ആയിരുന്നു ടീം നേടിയത്. എന്നാല്‍ റോക്കറ്റ്സ് ബൗളര്‍ ജോണ്‍ ടെര്‍ണര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെക്കുകയായിരുന്നു.
ഒടുവില്‍ 18 ഓവര്‍ കഴിഞ്ഞപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് ആയിരുന്നു ടീം നേടിയത്. അവസാനഘട്ടത്തില്‍ 20 പന്തില്‍ 49 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോള്‍ ആയിരുന്നു പൊള്ളാര്‍ഡിന്റെ വരവ്.
— Gill Bill (@bill_gill76078) August 10, 2024
അപകടകാരിയായ വിന്‍ഡീസ് കരുത്തന്റെ വിക്കറ്റ് നേടാന്‍ 18 ഓവറില്‍ അഫ്ഗാനിസ്ഥാന് സ്റ്റാര്‍ ബൗളര്‍ റഷീദ് ഖാന് ആയിരുന്നു വന്നത്. റാഷിദ് ഖാന് എറിഞ്ഞ ആദ്യ ലെങ്ത് ബോള്‍ സിക്സറിന് പറത്തിയാണ് തുടങ്ങിയത്.
രണ്ടാമത്തെ പന്ത് ഒരു ലെഗ് ബ്രേക്കിറിനു ശ്രമിച്ചപ്പോള്‍ അത് ലോങ്ങ് ഓഫിലും അടിച്ച് പറത്തുകയായിരുന്നു പൊള്ളാഡ്. പിന്നീട് തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ അടിച്ച് അഫ്ഗാനിസ്ഥാന് ക്യാപ്റ്റനെ ശരിക്ക് പഞ്ഞിക്കിട്ടാണ് പൊള്ളാഡ് തകര്‍ത്താടിയത്.
Content highlight: Kiron Pollard Great Performance Against Rashid Khan
