അയ്യേ, ഇതെന്തോന്നാ രാജുവേട്ടാ... ഖലീഫ പുതിയ പോസ്റ്റര്‍ ഒരു രസവുമില്ലെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
അയ്യേ, ഇതെന്തോന്നാ രാജുവേട്ടാ... ഖലീഫ പുതിയ പോസ്റ്റര്‍ ഒരു രസവുമില്ലെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 6th August 2026, 4:22 pm

നാല് വര്‍ഷം മുമ്പ് പൃഥ്വി- വൈശാഖ് കോമ്പോ അനൗണ്‍സ് ചെയ്ത പ്രൊജക്ടാണ് ഖലീഫ. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തുകയാണ്. റിലീസിന് 10 മാസം മുമ്പ് ഗ്ലിംപ്‌സ് പുറത്തുവിട്ട് ഹൈപ്പ് ഉയര്‍ത്തിയ ഖലീഫയുടെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ ലൈവാക്കി നിലനിര്‍ത്തിയിരുന്നു.

ഗ്രാന്‍ഡ് ആക്ഷന്‍ ചിത്രമായാണ് വൈശാഖ് ഖലീഫ അണിയിച്ചൊരുക്കിയത്. പൃഥ്വിയുടെ ലുക്കും ലൊക്കേഷന്‍ ചിത്രങ്ങളുമെല്ലാം വെച്ച് ഖലീഫ ലൈവാക്കി നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. റിലീസിനോടടുക്കുമ്പോള്‍ ഖലീഫ പലരുടെയും ഫേവറെറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഖലീഫയുടെ പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

പൃഥ്വിരാജിന് പുറമെ ഖലീഫയിലെ പ്രധാന വില്ലനായ നീല്‍ നിതിന്‍ മുകേഷ്, ഷമ്മി തിലകന്‍ എന്നിവരെ റിവീല്‍ ചെയ്തുകൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവിട്ടത്. എന്നാല്‍ ഈ പോസ്റ്റര്‍ ഇതുവരെയുണ്ടാക്കിയ ഹൈപ്പിനെ ഇല്ലാതാക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെടുന്നു. കൈയില്‍ തോക്കുംപിടിച്ചുകൊണ്ടുള്ള പൃഥ്വിയുടെ ലുക്ക് ഒട്ടും പോരെന്നാണ് കമന്റുകള്‍.

സ്‌റ്റൈലിഷാകാന്‍ നോക്കിയിട്ട് യാതൊരു ഇംപാക്ടും പൃഥ്വിയുടെ ഈ പോസ് ഉണ്ടാക്കിയിട്ടില്ലെന്നും പരിഹാസങ്ങളുണ്ട്. എ.ഐ ഉപയോഗിച്ച് ഉണ്ടാക്കിയ പോസ്റ്ററാണോ ഇതെന്നും ചിലര്‍ ചോദിക്കുന്നു. ഇത്രയും നാള്‍ ഉണ്ടാക്കിയെടുത്ത ഹൈപ്പ ഇല്ലാതാക്കാന്‍ ഈയൊരു പോസ്റ്ററിന് സാധിച്ചെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

റിലീസിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ ഖലീഫ ഓഫ്‌ലൈന്‍ പ്രൊമോഷനുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചും മറ്റിടങ്ങളിലെ പ്രീ റിലീസ് ഇവന്റുകളും നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലിംപ്‌സിന് മേലെ നില്‍ക്കുന്ന ഒരു ട്രെയ്‌ലര്‍ കൂടി പുറത്തുവിടണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

വന്‍ ബജറ്റില്‍ 120 ദിവസത്തിലേറെ നീണ്ടുനിന്ന ചിത്രീകരണമായിരുന്നു ഖലീഫയുടേത്. ലണ്ടന്‍, ദുബായ്, കോഴിക്കോട്, ഹൈദരബാദ് തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഖലീഫയില്‍ അതിഥിവേഷം ചെയ്യുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

Content Highlight: Khalifa movie new poster getting getting criticism

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം