Kerala Lottery Onam Bumper Result: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 30 കോടിയുടെ ഒന്നാം സമ്മാനം. കണ്ണൂര്‍ ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. കണ്ണൂര്‍ ചക്കരക്കല്ലിലുള്ള മുത്തു ഏജന്‍സീസാണ് ടിക്കറ്റ് വിറ്റത്.

TA 300530, TA 957486, TB 439962, TB 642974, TC 810428, TC 952340, TD 279706, TD 305900, TE 328611, TE 970611, TG 355002, TG 805847, TH 192282, TH 902375, TJ 150990, TJ 978616, TK 375661, TK 976006, TL 792519, TL 888018 എന്നീ നമ്പര്‍ ടിക്കറ്റുകള്‍ക്കാണ് ഒരു കോടിയുടെ രണ്ടാം സമ്മാനം.

TA 190509, TA 398143, TB 342811, TB 884286, TC 429837, TC 790518, TD 391100, TD 539041, TE 574804, TE 683330, TG 132958, TG 971190, TH 190728, TH 838226, TJ 484920, TJ 857456, TK 117233, TK 540538, TL 214267, TL 340163 എന്നീ നമ്പര്‍ ടിക്കറ്റുകള്‍ക്കാണ് 25 ലക്ഷത്തിന്റെ മൂന്നാം സമ്മാനം.

TA 369775, TB 558547, TC 278059, TD 905827, TE 594498, TG 136478, TH 410444, TJ 308307, TK 757590, TL 206074 എന്നീ നമ്പര്‍ ടിക്കറ്റുകള്‍ക്കാണ് അഞ്ച് ലക്ഷത്തിന്റെ നാലാം സമ്മാനം.

TA 848952, TB 111460, TC 595357, TD 339006, TE 708462, TE 120016, TH 856481, TJ 184151 എന്നീ നമ്പര്‍ ടിക്കറ്റുകള്‍ക്കാണ് രണ്ട് ലക്ഷത്തിന്റെ അഞ്ചാം സമ്മാനം.

ഇത്തവണ 90 ലക്ഷം ടിക്കറ്റുകളാണ് ഓണം ബംപറിനായി അച്ചടിച്ചത്. ഈ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. അടിച്ച മുഴുവന്‍ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റോക്കോര്‍ഡ് ഈ വര്‍ഷത്തെ ഓണം ബംപര്‍ സ്വന്തമാക്കി.

90 ലക്ഷം ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷം ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റഴിച്ചത്.

ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ ഓണം ബംബറിലേത്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ചതും ഈ വര്‍ഷമാണ്.

500 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.

അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Content Highlight: Kerala Lottery Thiruvonam Bumper Result- First Price to TL 360615 Number Lottery