കണ്ണൂര്‍: കണ്ണൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായ കുനിയില്‍ പത്മരാജനെ പൊലീസ് അന്വേഷിക്കുന്നു.

ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. മൂന്ന് തവണ ഇയാള്‍ ലൈംഗികമായി ആക്രമിച്ചുവെന്ന് കുട്ടിയുടെ മാതൃസഹോദരി പറഞ്ഞു.

പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാതൃസഹോദരി പറഞ്ഞു.

WATCH THIS VIDEO: