ഒരുപാട് കഥയില്‍ നിന്ന് ഒരു സിനിമ ചൂസ് ചെയ്യേണ്ട അവസ്ഥ എനിക്കിതുവരെ ഉണ്ടായിട്ടില്ല: കനി കുസൃതി
Malayalam Cinema
ഒരുപാട് കഥയില്‍ നിന്ന് ഒരു സിനിമ ചൂസ് ചെയ്യേണ്ട അവസ്ഥ എനിക്കിതുവരെ ഉണ്ടായിട്ടില്ല: കനി കുസൃതി
ഐറിന്‍ മരിയ ആന്റണി
Monday, 16th February 2026, 10:36 pm

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കനി കുസൃതി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന കനി പിന്നീട് ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ഡ് ആസ് ലൈറ്റ് എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അസ്സി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ താന്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ താരം.

‘ഒരുപാട് കഥകള്‍ വന്നിട്ട് അതില്‍ നിന്ന് ഇഷ്ടമുള്ള ഒരു സിനിമ ചൂസ് ചെയ്യുന്ന അവസ്ഥ എനിക്കിത് വരെയുണ്ടായിട്ടില്ല. ഞാന്‍ അങ്ങനെ വളരെ ചൂസിയല്ല, എനിക്ക് എല്ലാത്തരം കഥാപാത്രങ്ങള്‍ ചെയ്യാനും ഇഷ്ടമാണ്. എനിക്ക് മാത്രമല്ല, എല്ലാ ആര്‍ട്ടിസ്റ്റിനും പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും കൊമേഴ്ഷ്യല്‍ സിനിമ ചെയ്യാനുമൊക്കെ ഇഷ്ടമാണ്.

ഇന്ന ഗണത്തില്‍പ്പെട്ട, അല്ലെങ്കില്‍ ഒരു വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്യൂ എന്ന് പറയുന്ന ഒരു അഭിനേതാവിനെയും ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്നത് എന്ന് പറയുന്നതിന്‍ഖ ഏറ്റവും വലിയ ത്രില്ലായിട്ട് എനിക്ക് തോന്നിയ കാര്യം എനിക്ക് എവിടെ ഇരുന്നു കൊണ്ടും ഇഷ്ടമുള്ളത് ഇമാജിന്‍ ചെയ്യാമെന്നതാണ്. എന്നിട്ട് എനിക്ക് ആ ലോകത്തിരിക്കാന്‍ പറ്റും,’ കനി പറയുന്നു.

ആരും സ്‌ക്രീനിന് മുന്നിലുണ്ടാകില്ല, ക്യാമറയുടെ മുന്നില്‍ നോക്കി നമ്മള്‍ അഭിനയിക്കുകയും ഡയലോഗ് പറയുകയുമൊക്കെ ചെയ്യേണ്ടി വരുമെന്നും നാടകത്തില്‍ ചിലപ്പോള്‍ പറയുന്ന കാര്യങ്ങളൊന്നും സ്റ്റേജിലുണ്ടാകില്ല, എന്നാല്‍ പലതും നമ്മള്‍ ഇമാജിന്‍ ചെയ്ത അനുഭവിക്കുകയാണ് ചെയ്യുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

തപ്പഡിന് ശേഷം തപ്‌സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി അനുഭവ് സിന്‍ഹ ഒരുക്കുന്ന ചിത്രമാണ് ‘അസ്സി’. ഫെബ്രുവരി 20ന് റിലീസിനെത്തുന്ന ചിത്രത്തില്‍ കനി കുസൃതിയും രേവതിയും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Kani Kuruthi  talking about the roles he chooses 

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.