എറണാകുളം കമ്മട്ടിപ്പാടം മൂന്ന് റെയില്‍വേ പാളങ്ങള്‍ക്കിടയില്‍ ഞെരുങ്ങുകയാണ്. അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയാതെ ജീവന്‍ നഷ്ടപ്പെടുകയാണ്. പാളത്തിനടിയിലൂടെ റോഡ് നിര്‍മ്മിക്കാന്‍ റെയില്‍വേ അനുമതി നല്‍കുന്നില്ല. പുനരധിവാസ പദ്ധതികള്‍ തയ്യാറാക്കുമെന്നത് വാഗ്ദാനത്തില്‍ ഒതുങ്ങിയതോടെ റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ കുടുങ്ങുകയാണ് ഈ ദളിത് ജീവിതങ്ങള്‍.