ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് മത്സരം ഓഗസ്റ്റ് 13ന് ആരംഭിക്കും. മരാരാ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരം ഓഗസ്റ്റ് 17ന് അവസാനിക്കും. രണ്ടാം മത്സരം ഗ്രേറ്റ് ബാരിയര്‍ ലീഫ് സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 22 മുതല്‍ 26 വരെ നടക്കും.
മത്സരത്തിന് മുന്നോടിയായി വമ്പന്‍ തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. മത്സരത്തില്‍ കളത്തിലിറങ്ങാനികരിക്കുകയാണ് ഓസീസ് സൂപ്പര്‍ ബൗളര്‍ ജോഷ് ഹേസല്‍വുഡും. ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങുമ്പോള്‍ താരത്തെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണാണ്.
മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് സ്വന്തമാക്കാനുള്ള അവസരമാണ് ഹേസല്‍വുഡ്ഡിന് വന്നുചേരുക. നിലവനില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 76 മത്സരങ്ങളിലെ 143 ഇന്നിങ്‌സില്‍ നിന്ന് 295 വിക്കറ്റുകളാണ് താരം നേടിയത്. 67 റണ്‍സ് വിട്ടുകൊടുത്ത് ആറ് ആറ് വിക്കറ്റുകള്‍ നേടിയതാണ് താരത്തിന്റെ മികച്ച റെഡ്‌ബോള്‍ പ്രകടനം. ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേടിയാല്‍ ഓസീസിന് വേണ്ടി 300 വിക്കറ്റ് മൈല്‍സ്‌റ്റോണിലെത്തുന്ന ഒമ്പതാമത്തെ താരമാകാനും ഹേസല്‍വുഡ്ഡിന് സാധിക്കും.
അതേസമയം ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മില്‍ ഇതുവരെ ആറ് ടെസ്റ്റ് മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഓസ്ട്രേലിയ അഞ്ച് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍, ബംഗ്ലാദേശ് ഒരു മത്സരത്തിലാണ് വിജയിച്ചത്.