ലോക റെക്കോഡിലേക്ക് ത്രീ ലയണ്‍സിന്റെ രാജാവ്; ടെസ്റ്റ് ചരിത്രത്തിന്റെ കൊടുമുടി കേറാന്‍ റൂട്ട്!
Cricket
ലോക റെക്കോഡിലേക്ക് ത്രീ ലയണ്‍സിന്റെ രാജാവ്; ടെസ്റ്റ് ചരിത്രത്തിന്റെ കൊടുമുടി കേറാന്‍ റൂട്ട്!
ശ്രീരാഗ് പാറക്കല്‍
Wednesday, 19th August 2026, 6:08 pm

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്നപരമ്പരയിലെ ആദ്യ ടെസ്റ്റ് ഹെഡ്ഡിങ്‌ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. നിലവില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 9.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

ഓപ്പണര്‍ അസന്‍ അവൈസിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഒല്ലി റോബിന്‍സണിന്റെ ആദ്യ പന്തിലാണ് താരം പുറത്തായത്. പൂജ്യത്തിനാണ് താരം കൂടാരം കേറിയത്. അഞ്ചാം ഓവറില്‍ ഷാന്‍ മസൂദിനെ അഞ്ച് റണ്‍സിനും റോബിന്‍സണ്‍ കൂടാരം കയറ്റി. നിലവില്‍ പാകിസ്ഥാന് വേണ്ടി ക്രീസിലുള്ളത് ഇമാം ഉല്‍ ഹഖും (5) അബ്ദുള്‍ ഷഫീഖുമാണ് (12).

ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ കീഴില്‍ മികച്ച തുടക്കമാണ് ത്രീ ലയണ്‍സിന് ലഭിച്ചത്. മത്സരത്തില്‍ പാകിസ്ഥാനെ പെട്ടന്ന് ഓള്‍ ഔട്ട് ചെയ്യാന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് സൂപ്പര്‍ ബാറ്ററും ക്യാപ്റ്റനുമായ ജോ റൂട്ടിനെ തന്നെയാണ്. ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണാണ് അതിന്റെ കാരണം.

മത്സരത്തില്‍ വെറും 42 റണ്‍സ് നേടിയാല്‍ റൂട്ടിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ക്യാപ്റ്റനാകാനാണ് സാധിക്കുക. 33 മത്സരങ്ങളിലാണ് ഇംഗ്ലണ്ടിനെ റൂട്ട് നയിച്ചത്. 2019 മുതല്‍ 2022വരെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന റൂട്ട് പിന്നീട് 2026 ജൂലൈയില്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിച്ച് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയിരുന്നു.ജോ റൂട്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റമാര്‍

ജോ റൂട്ട് (ഇംഗ്ലണ്ട്) – 62 ഇന്നിങ്‌സില്‍ 2958 റണ്‍സ്

ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്) – 71 ഇന്നിങ്‌സില്‍ 2182 റണ്‍സ്

ദിമുത് കരുണാരത്‌നെ (ശ്രീലങ്ക) – 45 ഇന്നിങ്‌സില്‍ 2160 റണ്‍സ്

ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (വെസ്റ്റ് ഇന്‍ഡീസ്) – 64 ഇന്നിങ്‌സില്‍ 1994 റണ്‍സ്

ബാബര്‍ അസം (പാകിസ്ഥാന്‍) – 37 ഇന്നിങ്‌സില്‍ 1918 റണ്‍സ്

വിരാട് കോഹ്‌ലി – 37 ഇന്നിങ്‌സില്‍ 1349 റണ്‍സ്

നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി 166 ടെസ്റ്റിലെ 304 ഇന്നിങ്‌സിലാണ് റൂട്ട് കളത്തിലിറങ്ങിയത്. 14114 റണ്‍സാണ് താരം ഫോര്‍മാറ്റില്‍ സ്വന്തമാക്കിയത്. 262 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 41 സെഞ്ച്വറിയും 67 അര്‍ധ സെഞ്ച്വറിയും റൂട്ടിന്റെ പേരിലുണ്ട്.

Content Highlight: Joe Root Need 42 Runs To Create Great Record As Captain In World Test Championship

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ