ബര്‍ലിന്‍: ജര്‍മ്മന്‍ സൂപ്പര്‍ താരം മെസൂട്ട് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചു വരുമെന്ന മാധ്യമ വാര്‍ത്തകളെ തള്ളി ജര്‍മ്മന്‍ പരിശീലകന്‍ ജോചിം ലോ.

മെസൂട്ട് അവന്റെ തീരുമാനം എടുത്തു, എല്ലാവരുടെ മുമ്പിലും വാതില്‍ കൊട്ടിയടച്ചു. അതുകൊണ്ട് തിരിച്ചുവരവ് ചര്‍ച്ചാ വിഷയം പോലുമല്ല. ജോചിം ലോ പറഞ്ഞു.


ALSO READ: പുതിയ പാകിസ്താന്റെ പ്രസിഡന്റിന് ജവഹര്‍ലാല്‍ നെഹ്‌റുവുമായൊരു ബന്ധം പറയാനുണ്ട്


മെസൂട്ട് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും, നാളിത് വരെയായിട്ടും ഒരു മെസ്സേജ് പോലും അയച്ചിട്ടില്ലെന്നും ലോ പറയുന്നുണ്ട്. പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും, മെസൂട്ട് അവന്റെ പാത സ്വയം തെരഞ്ഞെടുത്തു. ഞാനത് അംഗീകരിക്കണം. ലോ കൂട്ടിച്ചേര്‍ത്തു.

വംശീയാധിക്ഷേപം കാരണം ജര്‍മ്മന്‍ ടീമില്‍ നിന്ന് വിരമിക്കുന്നു എന്നായിരുന്നു ഓസില്‍ പുറത്തിറക്കിയ പത്രക്കുറിപ്പ്. തുര്‍ക്കിഷ് വംശജനായ ഓസില്‍ പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനെ കണ്ടതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്.


ALSO READ: ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ല: പി.കെ ഫിറോസ്


ഇത് ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു താരത്തിന്റെ രാജി പ്രഖ്യാപനം.

ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ മധ്യനിരതാരമാണ് 29കാരനായ ഓസില്‍.