മോളിവുഡില്‍ ട്രെന്‍ഡ് സെറ്ററായ സിനിമകളിലൊന്നാണ് ഹണീ ബീ. കൊച്ചിയുടെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ഹണീ ബീ അണിയിച്ചൊരുക്കിയത് ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലാണ്. ഹണീ ബീക്ക് പുറമെ ഹായ് ഐ ആം ടോണി, ഹണീ ബീ 2, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളും ജീന്‍ പോള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഭിനയത്തിലും ജീന്‍ പോള്‍ തന്റെ സാന്നിധ്യമറിയിച്ചു.

അണ്ടര്‍വേള്‍ഡ്, കൊറോണ പേപ്പേഴ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടത് മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ്. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ബാലനിലും ജീന്‍ പോള്‍ ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പവിത്രന്‍ എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്.

ജീന്‍ പോള്‍ ലാല്‍ Photo: Screen grab/ Vanitha

പല ഷോട്ടുകളിലും ലാലിനെ ഓര്‍മിപ്പിക്കുന്ന പ്രകടനമായിരുന്നു ജീന്‍ പോളിന്റേത്. ലുക്കിലും മാനറിസത്തിലും അവിടവിടായി ലാലിന്റ ഷെയ്ഡുകള്‍ വന്നിട്ടുണ്ടായിരുന്നു. അച്ഛനുമായി തന്നെ താരതമ്യം ചെയ്യുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണെന്ന് പറയുകയാണ് ജീന്‍ പോള്‍ ലാല്‍. വനിതയോട് സംസാരിക്കുകയായിരുന്നു താരം.

‘പലരും പരാതിയായി പറയുന്നത് കേള്‍ക്കാറുണ്ട്, പപ്പ പറയുന്ന പല കാര്യങ്ങളും മനസിലാകാറില്ലെന്ന്. ചിലര്‍ അതിന്റെ പേരില്‍ കളിയാക്കാറുമുണ്ട്. പക്ഷേ, ഇതിലെ രസമെന്താണെന്ന് വെച്ചാല്‍ എന്റെയും പപ്പയുടെയും സൗണ്ട് ഏതാണ്ട് ഒരുപോലെയാണ്. എന്റെ ശബ്ദം നല്ലതാണെന്ന് പറയുമ്പോള്‍ ചെറുതായി സന്തോഷം വരും.

ലാൽ, ജീൻ പോൾ ലാൽ.Photo: Screengrab/WebIndia123

ബാലന്‍ കണ്ട പലരും പറഞ്ഞത് എന്റെ ലുക്ക് പപ്പയുടെ പോലെയാണെന്നായിരുന്നു. ഞങ്ങള്‍ രണ്ട് പേരുടെയും ചിന്‍ ചെറുതാണ്. അതുകൊണ്ട് ചില ആംഗിളുകളില്‍ ഞങ്ങളെ കാണാന്‍ ഒരുപോലെയുണ്ടാകും. എന്നെ കാണാന്‍ പപ്പയെപ്പോലെയുണ്ടെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. ചില കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും,’ ജീന്‍ പോള്‍ ലാല്‍ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രമാണ് ബാലന്‍. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ജീന്‍ പോള്‍ അവതരിപ്പിച്ചത്. ഒരുപാട് ലെയറുകളുള്ള പവിത്രന്‍ ജീന്‍ പോളിന്റെ കൈയില്‍ ഭദ്രമായിരുന്നു.

Content Highlight: Jean Paul Lal about the comparison with Lal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ