കൊച്ചി: പ്രളയക്കെടുതികളെ അതിജീവിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് വച്ച സാലറി ചാലഞ്ചിനെ പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സാലറി ചലഞ്ച് പാളീസായെങ്കിലും മുഖ്യമന്ത്രി നയിക്കുന്ന ബക്കറ്റ് ചലഞ്ച് ഉടന്‍ അരങ്ങേറുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

സാലറി ചാലഞ്ച് ഏറ്റെടുക്കാന്‍ സമ്മതമല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്. ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Also Read:  സവര്‍ണ്ണരുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്തിനാണ് ആശാരിയും തട്ടാനും കൊല്ലനും തെരുവിലിറങ്ങുന്നത്: വിശ്വകര്‍മ ഗായത്രിമഠം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

“ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി.

വിസമ്മത പത്രം നല്‍കാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി.

ദേവസ്വം ബോര്‍ഡുകളിലെയും സഹകരണ സംഘങ്ങളിലെയും സാലറി ചലഞ്ച് ഹൈക്കോടതി നേരത്തെ തന്നെ സ്റ്റേ ചെയ്തിരുന്നു. എയ്ഡഡ് സ്‌കൂള്‍, പ്രൈവറ്റ് കോളേജ് അധ്യാപകര്‍ മുക്കാലും ധൈര്യസമേതം നോ പറഞ്ഞു.

സാലറി ചലഞ്ച് പാളീസായെന്നു കരുതി ഖേദിക്കാനില്ല. മുഖ്യമന്ത്രി നയിക്കുന്ന ബക്കറ്റ് ചലഞ്ച് ഒക്ടോബര്‍ 17മുതല്‍ വിവിധ വിദേശ രാജ്യങ്ങളില്‍ അരങ്ങേറുകയാണെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.