ഹൈദരാബാദ്: മലയാളികളുടെ പ്രിയനടന്‍ ജയറാമും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു. രാധേ ശ്യാമിലൂടെയാണ് ഇരുതാരങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജയറാം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.പ്രഭാസിനോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താനെന്നായിരുന്നു ജയറാമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

അല വൈകുന്തപുരമുലോ എന്ന ചിത്രമാണ് തെലുങ്കില്‍ ജയറാമിന്റെ ഏറ്റവും അടുത്തായി പുറത്തിറങ്ങിയ ചിത്രം.

മലയാളത്തില്‍ പുറത്തിറങ്ങിയ പട്ടാഭിരാമനായിരുന്നു ജയറാമിന്റെ ഏറ്റവും അവസാനത്തെ തിയേറ്റര്‍ റിലീസ് ചിത്രം. ഫുഡ് ഇന്‍സ്പെക്ടറുടെ വേഷമായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്.

Content Highlights: Jayaram Prahas Team Join For Radhe shyam