ഗോട്ട് സംവാദത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ ഫുട്ബോളര് ജാമി കാരാഗര്‍. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസിയുടെ നിലവാരത്തിനടുത്തുപോലും എത്തില്ലെന്നാണ് കാരാഗര്‍ പറഞ്ഞത്.
‘റൊണാള്‍ഡോ മെസിയുടെ നിലവാരത്തിനടുത്തെങ്ങും ഇല്ല. എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍മാരില്‍ ഒരാളാണ് റൊണാള്‍ഡോ എന്നാല്‍ മെസി എക്കാലത്തെയും മികച്ച കളിക്കാരനാണ്.
റൊണാള്‍ഡോ ഗോളുകള്‍ നേടി മെസി ഗോളുകള്‍ക്കൊപ്പം അസിസ്റ്റുകളും നേടി. അവന് ഒരു അവിശ്വസനീയമായ കളിക്കാരനാണ്,’ കാരാഗര്‍ സി.ബി.എസ് സ്പോര്‍ട്സിലെ സംവാദത്തില്‍ പറഞ്ഞു.
Jamie Carragher believes there was never a debate between Messi and Ronaldo 👀 pic.twitter.com/0t3SLGod1w
— ESPN FC (@ESPNFC) November 30, 2023
Ronaldo literally ignored Jamie Carragher on Live TV🥶pic.twitter.com/3xCno3NGlR
— CristianoXtra (@CristianoXtra_) November 30, 2023
2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കുകയും ആ ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് മെസി പുറത്തെടുത്തത്.
ഈ സീസണില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് മെസി ചേക്കേറിയിരുന്നു. തന്റെ അരങ്ങേറ്റ സീസണ് തന്നെ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചു. 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയായിരുന്നു അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന്റെ മികച്ച പ്രകടനം.


അതേസമയം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറിനു വേണ്ടി പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് കാഴ്ചവെയ്ക്കുന്നത്.
ഈ സീസണില്‍ 19 മത്സരങ്ങളില്‍ സൗദി ക്ലബ്ബിനുവേണ്ടി ബൂട്ടുകെട്ടിയ റൊണാള്‍ഡോ 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്.
Content Highlight: Jamie Carragher talks about goat debate.
