ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകുമെന്ന് പലരും കണക്കുകൂട്ടുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ തന്നെ ഹൈപ്പിന്റെ കൊടുമുടിയിലാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ വീണ്ടുമെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.
കൂലിയില്‍ മിസ്സായത് ജയിലര്‍ 2ല്‍ ലഭിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. രജിനികാന്തിനെ നെല്‍സണ്‍ മാസിന്റെ എക്‌സ്ട്രീം വേര്‍ഷനില്‍ തന്നെ അവതരിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാം ഒത്തുവന്നാല്‍ തമിഴിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് ജയിലര്‍ 2ന്റ പേരിലാകും. കേരളത്തിലും പല ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ടൈഗര്‍ തകര്‍ക്കാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ മാത്രം 750ലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ആകെയുള്ള 860 സ്‌ക്രീനുകളിലെ 90 ശതമാനവും ജയിലര്‍ 2ന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണക്കാരായ ഗോകുലം മൂവീസ് റെക്കോഡ് റിലീസാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്രയും സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നതുകൊണ്ട് തന്നെ ആദ്യദിന കളക്ഷനില്‍ ജയിലര്‍ 2 പല റെക്കോഡുകളും സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. കേരള ബോക്‌സ് ഓഫീസിലെ ഫസ്റ്റ് ഡേ കളക്ഷനില്‍ വിജയ് ചിത്രം ലിയോ ജയിലര്‍ 2ന് മുന്നില്‍ വീഴുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 12 കോടിയാണ് ലിയോ കേരളത്തില്‍ നിന്ന് മാത്രം ആദ്യദിനം നേടിയത്. പിന്നീട് എമ്പുരാന്‍ വരുന്നതുവരെ ലിയോയായിരുന്നു ഒന്നാമത്.

ജയിലര്‍ 2ന്റെ റിലീസിന് ശേഷം ലിയോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ എമ്പുരാന്റെ കളക്ഷന്‍ ജയിലര്‍ 2 മറികടക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. 14.07 കോടിയാണ് എമ്പുരാന്‍ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ എമ്പുരാനെ ‘കടുവ’ പിടിക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
ചിത്രത്തിന്റെ ആദ്യഭാഗത്തിന് കേരളത്തില്‍ വലിയ കളക്ഷനാണ് ലഭിച്ചത്. അധികം ഹൈപ്പൊന്നുമില്ലാതിരുന്ന ചിത്രത്തിന് ‘ഹുക്കും’ എന്ന പാട്ടിന്റെ വരവോടെ വലിയ ഹൈപ്പ് ലഭിച്ചിരുന്നു. ഹൈപ്പിനൊത്ത് സംവിധായകന്‍ നെല്‍സണ്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്തു. രണ്ടാം ഭാഗത്തിലും ആ പഴയ നെല്‍സണ്‍ മാജിക് കാണാനാകുമെന്നാണ് പ്രതീക്ഷ.
Content Highlight: Jailer 2 will release on 90 percent screens in Kerala
