നാദാപുരം: ആത്മീയ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കുനിങ്ങാട് സ്വദേശിനി നൂര്‍ജഹാനാണ് മരിച്ചത്.

ഏറെ നാളുകളായി അസുഖബാധിതയായിരുന്നു നൂര്‍ജഹാന്‍. ചികിത്സയുടെ ഭാഗമായി ആത്മീയചികിത്സയല്ലാതെ മറ്റൊന്നും നൂര്‍ജഹാന് ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നൂര്‍ജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായുരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക ത്വരിഖത്ത് സംഘടനയിലെ അംഗമാണ് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാല്‍. അസുഖം കൂടിയതിനെ തുടര്‍ന്ന് നൂര്‍ജഹാനെ ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജമാല്‍ അവിടെ നിന്നും നൂര്‍ജഹാനെ ആലുവയിലേ ആത്മീയ കേന്ദ്രത്തിലേക്ക്  കൊണ്ടുപോവുകയായിരുന്നു.

ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് നൂര്‍ജഹാന്‍ മരിച്ചത്. മൃതദേഹവുമായി ആലുവയില്‍ നിന്ന് വന്ന ആംബുലന്‍സ് ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് തടയുകയും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബുധനാഴ്ച്ച ഇന്‍ക്വസ്റ്റിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും.

നൂര്‍ജഹാന്‍ ഭര്‍ത്താവ് ജമാലിനൊപ്പം വടകര ജാതിയേരി പള്ളിക്ക് സമീപം വാടക വീട്ടിലായിരുന്നു താമസം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: It is alleged that the girl died following spiritual treatment