വാഷിങ്ടണ്‍: ആണവ സഹകരണ കരാറില്‍ സൗദി അറേബ്യയ്ക്ക് മുന്നില്‍ പുതിയ നിബന്ധനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യ ഇസ്രഈലുമായി സ്വതന്ത്ര നയതന്ത്ര ബന്ധം സ്ഥാപിച്ചാല്‍ മാത്രമേ സിവിലിയന്‍ ആണവ കരാറുമായി മുന്നോട്ട് പോവുകയുള്ളുവെന്നാണ് ട്രംപിന്റെ പുതിയ നിബന്ധന.
കരാര്‍ പൂര്‍ണമായി പ്രാബല്യത്തില്‍ വരണമെങ്കില്‍ സൗദി അറേബ്യ കര്‍ശനമായ ഉപാധികള്‍ പാലിക്കണമെന്നും യു.എ.ഇയേയും ബഹ്‌റൈനിനേയും പോലെ അബ്രഹാം കരാറില്‍ ഒപ്പ് വെക്കണമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം.
എന്നാല്‍ ഫലസ്തീന്‍ രൂപീകരണത്തിനുള്ള വ്യക്തമായ രൂപരേഖ പൂര്‍ത്തിയാവാതെ ഇസ്രഈലുമായി യാതൊരുവിധത്തിലുമുള്ള ഇടപാടിനും ഇല്ലെന്നാണ് സൗദി അറേബ്യയുടെ നിലപാട്. ജൂലൈ 22നാണ് യു.എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും ചേര്‍ന്ന് 30 വര്‍ഷത്തെ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ഇരുപത്തിനാല് മണിക്കൂര്‍ പോലും പൂര്‍ത്തിയാവുന്നതിന് മുമ്പാണ് ട്രംപിന്റെ നയമാറ്റം.
അടുത്ത 30 വര്‍ഷത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ സഹകരണം ഉറപ്പാക്കുന്നതായിരുന്നു ഈ കരാര്‍. സൗദി അറേബ്യക്ക് സ്വന്തമായി ആണവോര്‍ജ നിലയങ്ങള്‍ നിര്‍മിക്കാനും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി വലിയ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും യു.എസ് സാങ്കേതികവിദ്യ കൈമാറുക എന്നതായിരുന്നു ലക്ഷ്യം. എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ മാറ്റാനും സൗദി ഇത് വഴി ആഗ്രഹിച്ചിരുന്നു. ഈ കരാര്‍ യു.എസ് കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.
Content Highlight: Israel must be recognized; the Abraham Accords must be signed: Trump presents new condition to Saudi Arabia.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.