ishanth

ഫോണ്‍ കോള്‍ എടുക്കാത്തതിനും മെസ്സേജിന് മറുപടി നല്‍കാത്തതിനും ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇഷാന്ത് ശര്‍മ നല്‍കേണ്ടി വന്നത് വലിയ വിലയാണ്.

ഐ.സി.സിയുടെ വിലക്ക് നേരിടുന്ന ഇഷാന്തിനെ ഒക്ടോബര്‍ 1 ന് രാജസ്ഥാന് എതിരെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുക്കണമെന്ന വിവരം അറിയിക്കാനായിരുന്നു ചീഫ് സെലക്ടര്‍ വിനയ് ലംബ ഫോണ്‍ ചെയ്തത്.

എന്നാല്‍ ഇഷാന്ത് കോള്‍ എടുക്കുകയോ മെസ്സേജിന് മറുപടി അയക്കുകയോ ചെയ്തില്ല. ഒക്ടോബര്‍ 2 ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഇഷാന്ത് ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് രഞ്ജി മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ അക്കാര്യം ഇഷാന്തിനെ അറിയിക്കാന്‍ സെലക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ഞങ്ങളുടെ കോളിനോ മെസ്സേജിനോ ഇഷാന്ത് പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇഷാന്തിനെ മത്സരത്തില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ ഇനി വീണ്ടും തീരുമാനം എടുക്കണമെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇഷാന്ത് ശര്‍മ അതിരുകള്‍ ലംഘിച്ചതിന്റെ പേരിലാണ് ഐ.സി.സി യുടെ വിലക്ക് നേരിടേണ്ടി വന്നത്.