ഐ.പി.എല്ലില്‍ രണ്ടാം സെഞ്ച്വറി കുറിച്ച് വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റില്‍ നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലാണ് താരത്തിനെ സെഞ്ച്വറി നേട്ടം. മത്സരത്തില്‍ 37 പന്തില്‍ 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഐ.പി.എല്ലില്‍ രണ്ടാം സെഞ്ച്വറി കുറിച്ച് വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റില്‍ നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലാണ് താരത്തിനെ സെഞ്ച്വറി നേട്ടം. മത്സരത്തില്‍ 37 പന്തില്‍ 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
നേരിട്ട 36ാം പന്തിലായിരുന്നു വൈഭവ് മൂന്നക്കം കടന്നത്. 12 സിക്‌സുകളും അഞ്ച് ഫോറുകളുമായിരുന്നു താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. 278.38 സ്‌ട്രൈക്ക് റേറ്റിലായിരുന്നു 15കാരന്‍ ഹൈദരാബാദ് താരങ്ങളെ അടിച്ചൊതുക്കിയത്.
Rajasthan, this Sooryavanshi special is for YOU! 💯🔥 pic.twitter.com/jWZHze9WqP
— Rajasthan Royals (@rajasthanroyals) April 25, 2026
സെഞ്ച്വറിയോടെ ഐ.പി.എല്ലില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ അണ്‍ ക്യാപ്പ്ഡ് പ്ലെയര്‍ എന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. 2025ല്‍ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ താരം തന്റെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറി കുറിച്ചിരുന്നു.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 184 റണ്‍സെടുത്തിട്ടുണ്ട്. നാല് റണ്‍സെടുത്ത ഡൊണോവന്‍ ഫെരേരയും ആറ് പന്തില്‍ ആറ് റണ്‍സെടുത്ത റിയാന്‍ പരാഗുമാണ് ക്രീസിലുള്ളത്.
രാജസ്ഥാന്‍ റോയല്‍സിന് ധ്രുവ് ജുറെലിനെയും യശസ്വി ജെയ്സ്വാളിനെയുമാണ് നഷ്ടമായത്. ജുറെല്‍ 35 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ ജെയ്സ്വാള്‍ എട്ട് പന്തില്‍ പത്ത് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്.
3⃣rd FIFTY of the season 👌
Dhruv Jurel goes back for a well-made 5⃣1⃣(38) 👏👏
Updates ▶️ https://t.co/PVdpjhxVEy#TATAIPL | #KhelBindaas | #RRvSRH | @rajasthanroyals | @dhruvjurel21 pic.twitter.com/XYwNLmcoTV
— IndianPremierLeague (@IPL) April 25, 2026
ഹൈദരാബാദിനായി ഇഷാന്‍ മലിംഗയും നിതീഷ് കുമാര്‍ റെഡ്ഡിയും സാകിബ് ഹുസൈനും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
യശസ്വി ജെയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, നന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ.
അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്റിക് ക്ലാസന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവംഗ് കുമാര്‍, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.
Content Highlight: IPL 2026: RR vs SRH: Vaibhav Sooryavanshi became first uncapped player to hit two hundred in IPL