2026 ഐ.പി.എല്ലില്‍ ആറാം തോല്‍വി ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയെങ്കിലും ദല്‍ഹി ബാറ്റര്‍മാര്‍ താണ്ഡവമാടിയതോടെ ടീം പരാജയപ്പെടുകയായിരുന്നു.
മത്സരത്തില്‍ രാജസ്ഥാന്‍ ഓപ്പണറായ യശസ്വി ജെയ്സ്വാളിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്ന് പന്തുകള്‍ നേരിട്ട താരം ആറ് റണ്‍സെടുത്താണ് തിരികെ നടന്നത്. ഈ ഇന്നിങ്‌സില്‍ ഒരു സിക്‌സുമുണ്ടായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് രാജസ്ഥാന്‍ ഓപ്പണര്‍ സിക്‌സടിച്ചത്.

യശ്വസി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com
ഇതോടെ തന്റെ തന്നെ ഒരു നേട്ടം ജെയ്സ്വാളിന് തിരുത്തികുറിക്കാന്‍ സാധിച്ചു. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന താരമെന്ന നേട്ടമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ മാറ്റിയെഴുതിയത്. നാല് ഇന്നിങ്സിലാണ് താരം ആദ്യ പന്ത് തന്നെ ഗാലറിയിലെത്തിച്ചത്.
മറ്റൊരു താരത്തിനും ഐ.പി.എല്ലില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഇത്ര തവണ സിക്‌സടിച്ചിട്ടില്ല. ആദ്യ പന്ത് രണ്ട് തവണ സിക്‌സടിച്ച പഞ്ചാബ് കിങ്സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യക്കാണ് ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനം.
ഒരു ഐ.പി.എല്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ സിക്‌സടിച്ച താരം, എണ്ണം
യശസ്വി ജെയ്സ്വാള്‍ – 4
പ്രിയാന്‍ഷ് ആര്യ – 2
നമാന്‍ ഓജ – 1
മായങ്ക് അഗര്‍വാള്‍ – 1
സുനില്‍ നരെയ്ന്‍ – 1
വിരാട് കോഹ്ലി – 1
റോബിന്‍ ഉത്തപ്പ – 1
ഫില്‍ സാള്‍ട്ട് – 1
സഞ്ജു സാംസണ്‍ – 1

റിയാൻ പരാഗ്. Photo: IndianPremierLeague/x.com
രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് 50 പന്തില്‍ 90 റണ്‍സും ഡൊണോവന്‍ ഫെരേര 14 പന്തില്‍ 47 റണ്‍സും നേടി തിളങ്ങി. ഇവര്‍ക്കൊപ്പം 30 പന്തില്‍ 42 റണ്‍സെടുത്ത് ധ്രുവ് ജുറെലും 14 പന്തില്‍ 20 റണ്‍സ് നേടി സംഭാവന ചെയ്തു. ബൗളിങ്ങില്‍ തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlight: IPL 2026: RR vs DC: Yashasvi Jaiswal top the list of most first ball sixes in an IPL innings
