ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ന്യൂ റായ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീമിന്റെ വിജയം.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ന്യൂ റായ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീമിന്റെ വിജയം.
കൊല്‍ക്കത്ത ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ആര്‍.സി.ബി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. താരം 60 പന്തില്‍ പുറത്താവാതെ 105 റണ്‍സെടുത്തു. മൂന്ന് സിക്‌സറുകളും 11 ഫോറുകളുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 175.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു മുന്‍ ആര്‍.സി.ബി നായകന്‍ ബാറ്റ് ചെയ്തത്.
ഇതോടെ ഒരു സൂപ്പര്‍ മൈല്‍സ്റ്റോണും വിരാട് പൂര്‍ത്തിയാക്കി. ടി – 20 ക്രിക്കറ്റില്‍ 14000 റണ്‍സ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ 78 റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് താരത്തിന്റെ നേട്ടം. 409ാം ഇന്നിങ്സിലാണ് 37കാരന്‍ ഈ ഈ നാഴികക്കല്ല് പിന്നിട്ടത്.
നിലവില്‍ വിരാടിന് കുട്ടി ക്രിക്കറ്റില്‍ 14027 റണ്‍സുണ്ട്. ഇന്ത്യ, ഇന്ത്യന്‍സ്, ദല്‍ഹി, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടി കുട്ടി ക്രിക്കറ്റില്‍ കളത്തിലിറങ്ങിയാണ് താരം ഈ നേട്ടം കൈവരിച്ചത്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com
ഈ ഫോര്‍മാറ്റില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും വിരാട് തന്റെ പേരിലാക്കി. കൂടാതെ, ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരമെന്ന പട്ടവും ഇനി കിങ്ങിന് സ്വന്തം. ക്രിസ് ഗെയ്ല്‍, കിറോണ്‍ പൊള്ളാര്‍ഡ്, അലക്‌സ് ഹെയ്ല്‍സ്, ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
വിരാടിന് പുറമെ, ബെംഗളൂരുവിനായി 27 പന്തില്‍ 39 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും തിളങ്ങി. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
മറുവശത്ത് കൊല്‍ക്കത്തക്കായി ആംഗ്രിഷ് രഘുവംശി 46 പന്തില്‍ 71 റണ്‍സും റിങ്കു സിങ് 29 പന്തില്‍ പുറത്താവാതെ 49 റണ്‍സും സ്‌കോര്‍ ചെയ്തു. 24 പന്തില്‍ 32 റണ്‍സുമായി കാമറൂണ്‍ ഗ്രീനും സംഭാവന ചെയ്തു. ബൗളിങ്ങില്‍ കാര്‍ത്തിക് ത്യാഗി മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: IPL 2026: RCB vs KKR: Virat Kohli completed 14000 runs in T20 cricket