2026 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ദിവസം വിരാമം കുറിച്ചിരുന്നു. പഞ്ചാബിന്റെ തട്ടകമായ മുല്ലാന്‍പ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ തോല്‍വി. ഡൊണോവന്‍ ഫെരേരയുടെ കരുത്തിലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.
പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ രാജസ്ഥാന്‍ സീസണിലെ ആറാം വിജയം നേടിയപ്പോള്‍ പഞ്ചാബ് ആദ്യ തോല്‍വിയും രുചിക്കുകയായിരുന്നു.
ശ്രേയസ് അയ്യര്‍. Photo: IndianPremierLeague/x.com
സീസണിലെ ആദ്യ തോല്‍വി നേരിട്ടതോടെ പഞ്ചാബ് ക്യാപ്റ്റന്‍ ഒരു നാണക്കേടില്‍ ഒന്നാമതെത്തി. ഐ.പി.എല്ലില്‍ 200+ ടാര്‍ഗറ്റ് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന ക്യാപ്റ്റന്‍ എന്ന മോശം നേട്ടമാണ് താരം തന്റെ പേരിലാക്കിയത്. അഞ്ച് തവണയാണ് ഇങ്ങനെ അയ്യര്‍ തോല്‍വി വഴങ്ങിയത്.
ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പിന്തള്ളിയാണ് അയ്യര്‍ ഈ അനാവശ്യ നേട്ടത്തിന്റെ തലപ്പത്തെത്തിയത്. ഗില്‍ 200+ ടാര്‍ഗറ്റ് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ പരാജയപ്പെട്ടിട്ടുള്ളത് നാല് തവണയാണ്.