ഐ.പി.എല്‍ ചരിത്രത്തില്‍ ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത പേരാണ് ഇതിഹാസ താരം എം.എസ്. ധോണിയുടേത്. ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് കിരീടത്തിലേക്കും നയിച്ചു.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്ന ധോണി, ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ ടീമിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂടിയാണ്.
2009ല്‍ ആദ്യ കിരീടവുമായി
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ധോണി കയ്യടക്കിവെച്ച നിരവധി റെക്കോഡുകളുമുണ്ട്. അതില്‍ പലതും ഏറെ കാലം ഇനിയും നിലനില്‍ക്കുമെന്നും ഉറപ്പുള്ളതാണ്.
ഐ.പി.എല്ലില്‍ യുവരാജ് അടക്കം നാല് ക്യാപ്റ്റന്‍മാര്‍ക്കെതിരെ ഒറ്റ മത്സരം പോലും പരാജയപ്പെടാത്തതിന്റെ റെക്കോഡും ധോണിയുടെ പേരിലുണ്ട്. യുവരാജിനെതിരെ ഏഴ് മത്സരത്തില്‍ ടീമിനെ നയിച്ച ധോണി, ഏഴില്‍ ഏഴ് മത്സരത്തിലും വിജയവും സ്വന്തമാക്കിയിട്ടുണ്ട്. കെയ്ന്‍ വില്യംസണ്‍, ഒയിന്‍ മോര്‍ഗന്‍, കുമാര്‍ സംഗക്കാര എന്നിവര്‍ക്കെതിരെയും ക്യാപ്റ്റനെന്ന പേരില്‍ ധോണിക്ക് നൂറ് ശതമാനവും വിജയമുണ്ട്.
ഐ.പി.എല്ലില്‍ ഒരു ക്യാപ്റ്റനെതിരെ പരാജയപ്പെടാതെ ഏറ്റവുമധികം വിജയം
(വിജയം – ക്യാപ്റ്റന്‍ – എതിരാളികള്‍ എന്നീ ക്രമത്തില്‍)
ഇതല്ലാതെ ഒറ്റ സെഞ്ച്വറി പോലുമില്ലാതെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാമനും ധോണി തന്നെയാണ്. ബാറ്റെടുത്ത 242 ഇന്നിങ്‌സില്‍ നിന്നും 5,439 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഐ.പി.എല്‍ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ ആറാമനും ധോണി തന്നെ.
ഐ.പി.എല്ലില്‍ സെഞ്ച്വറി നേടാതെ ഏറ്റവുമധികം റണ്‍സ്
(താരം – ഇന്നിങ്സ് – റണ്‍സ് – ഉയര്‍ന്ന സ്‌കോര്‍ എന്നീ ക്രമത്തില്‍)
മാര്‍ച്ച് 30നാണ് ധോണിയും സംഘവും സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
Content Highlight: IPL 2026: Most IPL Wins while having 100% win record against a captain