ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ ചരിത്രമെഴുതി സൂര്യകുമാര്‍ യാദവ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ഹോം ടൗണ്‍ ഹീറോ അര്‍ധ സെഞ്ച്വറിയുമായി ചരിത്രമെഴുതിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് റിയാന്‍ റിക്കല്‍ടണിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 215 റണ്‍സ് നേടി. റിക്കല്‍ടണ്‍ 32 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 54 റണ്‍സുമായി സൂര്യയും തിളങ്ങി.