ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കരുത്തരായ പഞ്ചാബിനെ അവരുടെ തട്ടകമായ മുല്ലാന്‍പൂരില്‍ 60 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ബെംഗളൂരു ക്വാളിഫയറില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതുവരെ ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ സാധിക്കാത്ത ബെംഗളൂരുവിന് കിരീടം ചൂടാന്‍ ഇനി വെറും ഒരു വിജയത്തിന്റെ ദൂരം മാത്രമാണുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബെംഗളൂരു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്.സി.ബി 106 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇത് നാലാം തവണയാണ് ബെംഗളൂരു ഐ.പി.എല്‍ ഫൈനലില്‍ എത്തുന്നത്.
Rising to the occasion ✨
Suyash Sharma wins the Player of the Match award for his web-spinning spell 🕸️👏
Relive his superb performance ▶️ https://t.co/1SDOOs5TgO#TATAIPL | #PBKSvRCB | #Qualifier1 | #TheLastMile | @RCBTweets pic.twitter.com/8fAdYdloQv
— IndianPremierLeague (@IPL) May 29, 2025
ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവച്ചെത് സുയാഷ് ശര്‍മയാണ്. മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് 5.67 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. മാത്രമല്ല പരിക്കിനെ തുടര്‍ന്ന് മാറിനിന്ന ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്ഡും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
3.1 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 6.63 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്ത പഞ്ചാബിന്റെ ജോഷ് ഇംഗ്ലിസിനേയും (4) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും (2) മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ അസ്മത്തുള്ള ഒമര്‍സാസിയേയും (18) പുറത്താക്കിയത് ഹോസല്‍വുഡ്ഡാണ്.
മത്സരത്തിലെ വിജയത്തിന് ശേഷം ഹേസല്‍വുഡ് സംസാരിച്ചിരുന്നു. മത്സരത്തില്‍ പിച്ചിന് ബൗണ്‍സ് ഉണ്ടായിരുന്നെന്നും സ്വിങ് ചെയ്യുന്നുണ്ടായിരുന്നെന്നും ഹേസല്‍വുഡ് പറഞ്ഞു. സാഹചര്യത്തെ പരമാവധി ഉപയോഗിക്കാന്‍ സാധിച്ചെന്നും ജോഷ് പറഞ്ഞു.

‘ടൂര്‍ണമെന്റിന്റെ ഭൂരിഭാഗവും പന്തെറിഞ്ഞ അതേ ബൗളിങ് യൂണിറ്റ് തന്നെയായിരുന്നു, ഞങ്ങളുടെ റോളുകളെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ വിക്കറ്റില്‍ ബൗണ്‍സ് അല്പം പൊരുത്തക്കേടുള്ളതായിരുന്നു, സീം മൂവ്മെന്റ് ഉണ്ടായിരുന്നു. ഞങ്ങള്‍ അത് പരമാവധി ഉപയോഗിച്ചു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആദ്യം പന്തെറിഞ്ഞത് വളരെ മികച്ചതായിരുന്നു.
കിങ്സ് അല്പം പിന്നോട്ട് പോയി, ബോര്‍ഡില്‍ ഒരു സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ 150-160 റണ്‍സ് ഞങ്ങള്‍ പിന്തുടരേണ്ടി വന്നാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാകുമായിരുന്നു. പക്ഷേ, ഞങ്ങളുടെ ബൗളിങ്ങിലൂടെ അവരെ അധികം ബാറ്റ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിച്ചില്ല,’ മത്സരശേഷം ഹേസല്‍വുഡ് പറഞ്ഞു.
Content Highlight: IPL 2025: Josh Hazelwood Talking About the win against Bengaluru
