കൊച്ചി: എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഇന്ദ്രജിത്ത് വീണ്ടും പൊലിസ് വേഷത്തില്‍ എത്തുന്ന ചിത്രം ഒരു ത്രില്ലര്‍ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണല്‍ ഡ്രാമയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്,

സുരാജ് വെഞ്ഞാറമൂടും, ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. യു.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നവെന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം.എം.സ്.

ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

Indrajith and team to know the secrets 10th turn; The new poster of Padmakumar movie Patham Valavu with hint of thriller